ഡോ. പീറ്റർ ജോയിയ്ക്ക് യാത്രയയപ്പ് നൽകി

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര പ്രസ്ഥാനത്തിന് കേരളത്തിലും ആഗോള തലത്തിലും ശക്തമായ നേതൃത്വം നൽകുകയും ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റ്, ശ്രദ്ധ ഡയറക്ടർ, മിഷൻ ഡയറക്ടർ, ജനറൽ കൗൺസിൽ മെംബർ എന്നീ അവിസ്മരണീയമായ നിലകളിൽ പ്രവർത്തനം കാഴ്ചവെച്ച് ന്യൂസ് ലെന്റിലേക്ക് പോകുന്ന ഡോ. പീറ്റർ ജോയിയ്ക്ക് ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ യാത്രയയപ്പ് നൽകി.

ക്രൈസ്തവ എഴുത്തുപുര വൈസ് പ്രസിഡന്റ് പാസ്റ്റർ.ബ്ലെസൻ ചെറിയ നാട്, ക്രൈസ്തവ എഴുത്തുപുര ദിനപത്രം ചീഫ് എഡിറ്റർ. ഫിന്നി കാഞ്ഞങ്ങാട്, കേരള ചാപ്റ്റർ പ്രസിഡന്റ് ഇവ.സാമുവേൽ ജോർജ്‌, ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ അംഗവും കോഴഞ്ചേരി മുളമൂട്ടിൽ സെൻട്രൽ സ്ക്കൂർ പ്രിൻസിപ്പലുമായ ദീപ നെബു ,ഷാന്റി ബ്ലസൻ, എബ്രഹാം തോമസ് എന്നിവർ സംസാരിച്ചു. ഡോ. പീറ്റർ ജോയി ക്രൈസ്തവ എഴുത്തുപുര പ്രവർത്തനങ്ങളിൽ നൽകിയ അവസരങ്ങളെ സ്മരിക്കുകയും തന്റെ വളർച്ചയിലും പല സാഹചര്യങ്ങളിലും ക്രൈസ്തവ എഴുത്തുപുരയുടെ നിർണ്ണായക സ്വാധീനത്തിനും സഹകരണത്തിനും നന്ദി അറിയിച്ചു.
നിലവിൽ ക്രൈസ്തവ എഴുത്തുപുര മിഷൻ ഡയറക്ടർ, ജനറൽ കൗൺസിൽ അംഗം, ന്യൂസ് ലാന്റ് ചാപ്റ്റർ ജനറൽ കൗൺസിൽ പ്രതിനിധി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading