അയർലണ്ടിലെ പീസ് കമ്മീഷണർ ആയി മലയാളി ജോജി എബ്രഹാം നിയമിതനായി

അയർലണ്ട് : അയർലണ്ടിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും കോട്ടയം കങ്ങഴ സ്വദേശിയുമായ ജോജി പി. എബ്രഹാം അയർലണ്ടിലെ പീസ് കമ്മീഷണർ ആയി സ്ഥാനമേറ്റു. അയര്‍ലണ്ടിലെ സംഘടനാ രംഗത്തും സാമൂഹ്യ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായ അദ്ദേഹത്തിന്‍റെ കഴിവും പ്രാഗൽഭ്യവും പീസ് കമ്മീഷണർ എന്ന സ്ഥാനത്തിന് അർഹനാക്കിയത്.

ജോജി എബ്രഹാം അയർലൻഡിൽ നിലവിൽ കോട്ടയം ക്ലബ്ബിന്റെ സെക്രട്ടറി, മലയാളം സംഘടനയുടെ പ്രസിഡൻറ്, എക്യുമെനിക്കൽ വാർത്ത മാധ്യമ ഗ്ലോറിയന്യൂസിന്റെ സീനിയർ റിപ്പോർട്ടർ, എക്യുമെനിക്കൽ ക്രിസ്ത്യൻ കൂട്ടായ്മയുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. മാർത്തോമാ സഭയുടെ വിവിധ സംഘടനകളിലും സഭയുടെ മാനേജിംഗ് കമ്മിറ്റികളിലും , കേന്ദ്ര ഭദ്രാസന കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading