കുമ്പനാട് കൺവൻഷൻ ജനുവരി 12 ന് ആരംഭിക്കും

പാസ്റ്റർ ഫിലിപ്പ് പി തോമസ്
(പബ്ലിസിറ്റി ചെയർമാൻ),
പാസ്റ്റർ വർഗീസ് മത്തായി
(പബ്ലിസിറ്റി കൺവീനർ)

കുമ്പനാട്: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കുമ്പനാട് ജനറൽ കൺവെൻഷൻ 2025 ജനുവരി 12 മുതൽ 19 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഫെബ്രോൺപുരത്ത് നടക്കും.

News Middle Advt Banner

ജനുവരി 12 ന് വൈകിട്ട് 5.30 ന് വൈകിട്ട് ജനറൽ പ്രസിഡൻറ് പാസ്റ്റർ ടി വൽസൻ ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ യോഗം , ബൈബിൾ ക്ലാസ് , മിഷനറി സമ്മളനം, വിദ്യാർത്ഥി യുവദന സമ്മേളനം എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും. ഇൻഡ്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും വിദേശത്തു നിന്നുമുള്ള ശുശ്രൂഷകൻമാരും കൺവൻഷനിൽ പങ്കെടുക്കും .
പാസ്റ്റർമാരായ വത്സൺ എബ്രഹാം, ഫിലിപ്പ് പി തോമസ്, ബേബി വർഗീസ്, തോമസ് ജോർജ്,വി ജെ തോമസ്, രാജു ആനിക്കാട്, ജോൺ കെ മാത്യു,സണ്ണി ഫിലിപ്പ്, ഷാജി ഡാനിയേൽ, സാബു വർഗീസ്, കെ സി തോമസ്, ഷിബു തോമസ്, വിത്സൻ വർക്കി,വിത്സൻ ജോസഫ്, രാജു മെത്ര, ജെയിംസ് ജോർജ്, സണ്ണി കുര്യൻ, എം സ് സാമൂവൽ, ബാബു ചെറിയാൻ തുടങ്ങിയവർ പ്രധാന യോഗങ്ങളിൽ പ്രസംഗിക്കും.
കൺവൻഷൻ വിജയകരമായി നടത്തുന്നതിനുള്ള ക്രമികരണങ്ങൾ അവസാന ഘട്ടത്തിലാണ്. ഏകദേശം 10 ലക്ഷം രൂപ മുടക്കി കൺവെൻഷൻ സ്റ്റേജിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു. ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തലിന്റെ പണികൾ ഡിസംബർ 17ന് ചൊവ്വാഴ്ച ആരംഭിച്ചു.
ജനറൽ കൺവെൻഷന്റെ അനുഗ്രഹത്തിനായുള്ള 101 ദിവസത്തെ ഉപവാസ പ്രാർത്ഥന ഹെബ്രോൺ പുരത്തുള്ള പ്രയർ ചേമ്പറിൽ നടന്നു വരുന്നു. കൂടാതെ കേരളത്തിലെ വിവിധ മേഖലകളിൽ പ്രയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനാ യോഗങ്ങൾ നടന്നു. ഇരുപതാം തീയതി മുതൽ 21 ദിവസം പ്രയർ ചേമ്പറിൽ നടക്കുന്ന പ്രാർത്ഥനകൾക്ക് ജനറൽ, സ്റ്റേറ്റ്, റീജൻ ചുമതലക്കാരും സീനിയർ ശുശ്രൂഷകന്മാരും നേതൃത്വം നൽകും .ജനറൽ കൗൺസിൽ ഭാരവാഹികളായ പ്രസിഡൻറ് പാസ്റ്റർ റവ. ടി. വത്സൻ എബ്രഹാം, വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ്പ് പി.തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് ജോയിൻ സെക്രട്ടറിമാരായ പാസ്റ്റർ തോമസ് ജോർജ്, വർക്കി ഏബ്രഹാം കാച്ചാണത്, ട്രഷറർ ജോൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ ചുമതലയിൽ ക്രമീകരണങ്ങൾ പുരോഗമിച്ചു വരുന്നു.

കൺവെൻഷൻ ക്വയർ പരിശീലനം ആരംഭിച്ചു. ഇവരെ കൂടാതെ പ്രശസ്ത ഗായകരും സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭയുടെ 101 മത് ജനറൽ കൺവെൻഷന്റെ ക്രമീകരണങ്ങളെ, ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് പി.തോമസ്, ജനറൽ ജോയിൻ സെക്രട്ടറി ബ്രദർ കാച്ചാണത്ത് വർക്കി, കൺവെൻഷൻ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ വർഗീസ് മത്തായി എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading