സുവിശേഷ മഹായോഗവും സംഗീത വിരുന്നും നാളെ മുതൽ
ഒറ്റക്കൽ : ഐപിസി എബനേസർ ചർച്ചിൻ്റെയും യുവജന കൂട്ടായ്മയായ പിവൈപിഎയുടെയും ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഡിസംബർ 19 മുതൽ 21 വരെ വൈകുന്നേരം 6.30 മുതൽ 9 മണി വരെ ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപമുളള ഐപിസി എബനേസർ സഭ അങ്കണത്തിൽ വെച്ചു നടത്തപെടുന്നു.
പാസ്റ്റർ കുഞ്ഞുമോൻ വർഗീസ്(ഐപിസി അഞ്ചൽ സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഷിബിൻ ജി ശമുവേൽ(പത്തനാപുരം),പാസ്റ്റർ ബി. മോനച്ചൻ കായംകുളം, പാസ്റ്റർ സജോ തോണിക്കുഴി എന്നിവർ ദൈവവചനം സംസാരിക്കും. ജിജി പുനലൂർ, ജിബിൻ പുനലൂർ, ജോബിൻ പത്തനാപുരം എന്നിവർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ഏവരെയും സ്വാഗതം ക്ഷണിച്ചു കൊള്ളുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

Comments are closed.