വൻവിജയമായി ‘മികവ് 2024’ ; PYPA സംസ്ഥാന താലന്ത് പരിശോധനയ്ക്ക് ആവേശകരമായ സമാപനം

കുമ്പനാട് : സംഘാടക മികവും, വർദ്ധിച്ച യുവജന പങ്കാളിത്തവും, ഇഞ്ചോടിഞ്ചുള്ള പോരാട്ടവും ഒത്തു ചേർന്നപ്പോൾ മറക്കാനാവാത്ത ഒരു പറ്റം നല്ല ഓർമ്മകൾ നൽകി യുവ മനസ്സുകൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ‘മികവ് 2024‘ ന് അനുഗ്രഹ സമാപ്തി.

2024 സെപ്റ്റംബർ മാസം കേരളത്തിലുടനീളം ഏകദേശം 2500 ലോക്കൽ സഭകളിൽ നിന്നും താലന്ത് പരിശോധനയിൽ വിജയികളായവർ ഒക്ടോബർ മാസം 100 ൽ അധികം സെന്ററുകളിൽ മാറ്റുരക്കുകയും പിന്നീട് നവംബർ മാസം കേരളത്തിലെ 14 റവന്യു ജില്ലകൾ അടിസ്ഥാനമാക്കിയുള്ള മേഖലകളിൽ നിന്നും മത്സരിച്ചു വിജയിച്ചവരാണ് ഇന്നലെ കുമ്പനാട് ഹെബ്രോൻപുരത്ത് മികവിൽ പങ്കെടുത്തത്.

നവീകരിച്ച ഐ പി സി ഹെബ്രോൻ പാരിഷ് ഹാൾ, ഡൈനിംഗ് ഹാൾ, ഐ ബി സി കോളേജ് ചാപ്പൽ ഉൾപ്പെടെ 5 സ്റ്റേജുകളിൽ 11 പ്രഫഷണൽ വിധികർത്താക്കളുടെ സഹായത്തോടെയാണ് മത്സരങ്ങൾ പൂർത്തീകരിച്ചത്.

ഐ പി സി ജനറൽ ജോയിന്റ് സെക്രട്ടറി ബ്രദർ വർക്കി എബ്രഹാം കാച്ചാണത്ത് ഉദ്ഘാടനം ചെയ്ത മികവ് 2024 പ്രോഗ്രാമിന് ടാലെന്റ് കൺവീനർ ജെറിൻ ജെയിംസ് വേങ്ങൂർ, ജോയിന്റ് കൺവീനേഴ്‌സ് പാസ്റ്റർ ഫിലിപ്സൺ മാത്യു, മാത്യു കുണ്ടറ, സംസ്ഥാന ഭാരവാഹികളായ ഇവാ ഷിബിൻ ജി സാമൂവേൽ, ഇവാ മോൻസി പി മാമൻ, ജസ്റ്റിൻ നെടുവേലിൽ, ലിജോ സാമൂവേൽ, സന്ദീപ് വിളമ്പുകണ്ടം, ഷിബിൻ ഗിലെയാദ്, ബിബിൻ കല്ലുങ്കൽ, സ്റ്റേറ്റ് ജനറൽ കോർഡിനേറ്റർമാരായ ജോസി പ്ലാത്താനത്തു, പ്രിജോ കാച്ചാണത്ത് എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading