ഐപിസി യുഎഇ റീജിയൻ കൺവെൻഷൻ – നിത്യതയുടെ പ്രത്യാശയിൽ അനുഗ്രഹിത പരിസമാപ്‌തി

കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ

ഷാർജ : ഐപിസി യുഎഇ റീജിയൻ കൺവെൻഷൻ നവംബർ 14, 15,16 തീയതികളിൽ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ വൈകിട്ട് 7:30 മുതൽ 10 വരെ നടന്നു . റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ.ഡോ. വിൽ‌സൺ ജോസഫ് ഉത്ഘാടനം ചെയ്ത കൺവെൻഷന് മുഖ്യ പ്രാസംഗികൻ പാസ്റ്റർ സാജു ചാത്തന്നൂർ ആയിരുന്നു.

15, 16 തീയതികളിൽ രാവിലെ 10:30 മുതൽ ഉച്ചക്ക് 1 വരെ സ്പെഷ്യൽ മീറ്റിംഗ് ഉണ്ടായിരുന്നു.ഐപിസി ടാബർനാക്കിൾ അജ്‌മാൻ, ഐപിസി കാർമേൽ ദുബായ്, ഐപിസി എബെനെസർ ദുബായ് എന്നീ സഭകൾ ഗാന ശുശ്രൂഷകൾക്ക് നേതൃത്യം നൽകി. വിശ്വാസികളുടെ സാന്നിധ്യം കൊണ്ടും പരിശുദ്ധത്മാവിന്റെ നിറവുകൊണ്ടും ശ്രദ്ധ്യേയമായ കൺവെൻഷനിൽ ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അന്ത്യകാല ലക്ഷണങ്ങളും കർത്താവിന്റെ വരവും എന്ന വിഷയത്തിൽ ഉള്ള പ്രഭാഷണ പരമ്പര അനേകർക്കു അനുഗ്രഹമായി. റീജിയൻ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഡോ സൈമൺ ചാക്കോ നന്ദി അറിയിച്ചു. റീജിയൻ സെക്രട്ടറി പാ. ഷൈനോജ്‌ നൈനാന്റെ നേത്യത്വത്തിൽ റീജിയൻ എക്സിക്യുട്ടീവസ്‌ വിവിധ നിലകളിൽ പ്രവർത്തിച്ച കണവൻഷൻ അനുഗ്രഹീതമായ നിലയിൽ പരിസമാപ്തി കുറിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading