ശാരോൻ ജനറൽ കൺവൻഷൻ ഒരുക്ക പ്രാർത്ഥന ആരംഭിച്ചു

തിരുവല്ല: നവംബർ 25 തിങ്കൾ മുതൽ ഡിസംബർ 1 ഞായർ വരെ തിരുവല്ലായിലുള്ള ശാരോൻ കൺവൻഷൻ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ജനറൽ കൺവൻഷന്റെയും അതിനുള്ള ക്രമീകരണങ്ങളുടെയും അനുഗ്രഹങ്ങൾക്കായി നടക്കുന്ന ഉപവാസ പ്രാർത്ഥനയ്ക്ക് അനുഗ്രഹീത തുടക്കം.


പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് അദ്ധ്യക്ഷനായിരുന്ന പ്രാരംഭമീറ്റിംഗ് സഭാ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജോൺസൺ കെ. ശമുവേൽ ഉദ്ഘാടനം ചെയ്തു. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ്ബ്, പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം എന്നിവർ സന്ദേശങ്ങൾ നൽകി .പാസ്റ്റർ ഷാജൻ കുര്യൻ, പാസ്റ്റർ CA സന്തോഷ് എന്നിവർ പ്രാത്ഥനാവിഷയങ്ങൾ അവതരിപ്പിച്ചു. പ്രയർ കൺവീനർ പാസ്റ്റർ സജു മാലേവിക്കര നേതൃത്വം നല്കി.
ഇന്നു മുതൽ 22-ാം തീയതി വെള്ളിയാഴ്ച വരെ ദിവസവും രാവിലെ 10 മുതൽ ഒരു മണി വരെയും വൈകിട്ട് 6 മുതൽ 8 വരെയുമാണ് പ്രാർത്ഥന ക്രമീകരിച്ചിട്ടുള്ളത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading