മിഷൻ ഇന്ത്യ നാഗ്‌പൂർ കൺവെൻഷന് അനുഗ്രഹീത പരിസമാപ്തി

സുനിൽ കോശി

നാഗ്‌പൂർ: മിഷൻ ഇന്ത്യയുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 20 മുതൽ നാഗ്‌പൂർ മിഷൻ ഇന്ത്യ തിയോളജിക്കൽ സെമിനാരി ക്യാമ്പസിൽ നടന്ന നാഗ്‌പൂർ കൺവെൻഷൻ നവംബർ മൂന്നാം തീയതി വിശുദ്ധ സഭായോഗത്തോടുകൂടി സമാപിച്ചു.

ഒക്ടോബർ 30 ന് രാത്രി മിഷൻ ഇന്ത്യയുടെ സ്ഥാപകൻ ഡോ. സജി കെ ലൂക്കോസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു. ‘ജാതികളോടുള്ള പ്രവചനം (Prophesy to the nations) എന്ന കൺവെൻഷൻ തീം യെഹെസ്ക‌ിൽ
പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ അനുഗ്രഹീതരായ ദൈവദാസന്മാർ
വ്യാഖ്യാനിച്ച് ദൈവജനത്തെ പഠിപ്പിക്കുകയും ഭാവികാലം സംബന്ധിച്ച്
പ്രത്യാശയിൽ ഉറപ്പിക്കുകയും ചെയ്‌തു. പ്രതീക്ഷകൾ നഷ്ടപ്പെടുന്ന
മണ്ഡലങ്ങൾ ദൈവസഭയുടെ ചരിത്രത്തിന്റെ ഭാഗമാണ്, എന്നാൽ
യാതൊരു പ്രതീക്ഷകളും നൽകാതെ എല്ലാം അവസാനിച്ചു എന്ന്
തോന്നുന്ന സ്ഥലത്തുനിന്ന് ഒരു പുതിയ തുടക്കം സാധ്യമാക്കുന്ന ദൈവം
മാറ്റമില്ലാത്തവനായി ഇന്നും തൻറെ ജനത്തിന് വേണ്ടി പ്രവർത്തിക്കുന്നു.
ദൈവം നാളെയും നമുക്കായി പ്രവർത്തിക്കും എന്ന് ഉത്ഘാടന
സന്ദേശത്തിൽ ജനത്തെ പ്രബോധിപ്പിച്ചു.

വിവിധ സെഷനുകളിലായി ഡോ.
റോജി ടി ജോർജ്,ഡോ. തോമസ് ജോൺ,
ഡോ.ജെ എൻ മനോഹരൻ എന്നിവർ ദൈവവചനത്തിൽ നിന്നുംശുശ്രൂഷിച്ചു.

എല്ലാ ദിവസവും രാവിലെ 9:30 മുതൽ 1 മണി വരെയും വൈകുന്നേരം 6:30 മുതൽ 9:00 മണിവരെയും നടന്ന പൊതുയോഗങ്ങളിൽ അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവവചനം സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം വിവിധ വേദികളിലായി യുവജന സംഗമം സഹോദരിമാരുടെ സമ്മേളനം പുരുഷന്മാർക്കായുള്ള പ്രത്യേക യോഗം എന്നിവ നടത്തപ്പെട്ടു. നാഗ്‌പൂർ കൺവെൻഷന് അനുബന്ധമായി നടത്തപ്പെട്ട ബൈബിൾ ക്വിസ് പ്രോഗ്രാമിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള ഈഷോലിമ ഒന്നാം സ്ഥാനവും മഹാരാഷ്ട്രയിൽ നിന്നുള്ള സുദിപ്‌തകുമാർ രണ്ടാം സ്ഥാനവും കേരളത്തിൽ നിന്നുള്ള ഫേബ പീറ്റർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം അവാർഡും പ്രശംസ പത്രവും സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു. റവ. വിൽസൻ ജോർജ്ജ്, ഡോക്‌ടർ ലിസാ മെൽവിൻ എന്നിവർ വിവിധ സെഷനുകളിൽ ആരാധനയ്ക്ക് നേതൃത്വം നൽകി.ആത്മിക സംഗമത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും രണ്ടായിരത്തിൽ അധികം ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading