റ്റി.പി.എം പുനലൂർ സെൻ്റർ കൺവെൻഷൻ ഇന്ന് മുതൽ

പുനലൂർ: ദി പെന്തെക്കൊസ്ത് മിഷൻ
പുനലൂർ സെൻ്റർ വാർഷിക കൺവെൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും നവം.14 ഇന്ന് മുതൽ 17 ഞായർ വരെ ചെമ്മന്തൂർ റ്റി.പി.എം കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.
ഇന്ന് മുതൽ ദിവസവും വൈകിട്ട് 5.45ന് സുവിശേഷ പ്രസംഗം, സംഗീത ശുശൂഷ,ദൈവീക രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും.
നാളെ മുതൽ രാവിലെ 7 ന് വേദപഡനം, 9.30 ന് പൊതുയോഗം, മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പ് യോഗം, ശനിയാഴ്ച മൂന്നിന് യുവജന മീറ്റിംങ് എന്നിവ ഉണ്ടായിരിക്കും.
സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് പുനലൂർ സെൻ്ററിൻ്റെ 16 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading