കുളിക്കാൻ ഡാമിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
തെലുങ്കന : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചത്തീസ്ഗഡ് മേഖല ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ ജേക്കബ് ജോസഫിൻ്റെ ഇളയ മകൻ എഫ്രീം ജേക്കബ് (18) തെലുങ്കാനയിൽ ഒരു ഡാമിൽ കുളിക്കാൻ ഇറങ്ങവേ മുങ്ങി മരിച്ചു.

ചെന്നെയിൽ YWAM കോഴ്സിനായി ചേരുകയും കോഴ്സിൻ്റെ ഭാഗമായി ഔട്ട് റീച്ചിനായി തെലുങ്കാനയിൽ എത്തിയതുമാണ്. 10 പേരടങ്ങുന്ന ടീമാണ് ഇന്നലെ ഡാം സന്ദർശിക്കുവാൻ പോയത്. 4 കുട്ടികൾ അപകടത്തിൽ പെടുകയും 3 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഭൗതീക ശരീരം ഇന്ന് ചത്തീസ്ഗഡിലുള്ള ദില്ലിറാജറ എന്ന സ്ഥലത്തുള്ള ഭവനത്തിൽ കൊണ്ടു വരുകയും നാളെ 12 ന് സംസ്ക്കാര ശുശ്രൂഷ നടക്കും.


- Advertisement -


Comments are closed.