ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഫെബ്രുവരി 19 മുതൽ
ഉപ്പുതറ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 34- മത് ഉപ്പുതറ സെന്റർ കൺവൻഷൻ 2025 ഫെബ്രുവരി 19 ബുധൻ മുതൽ 23 ഞായർ വരെ നടത്തപ്പെടും. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ രാത്രി 9 മണിവരെ ഉപ്പുതറ ഐപിസി ബെഥെൽ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. പാസ്റ്റർ കെ. വി വർക്കി(ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ. ജെ തോമസ്(കുമളി),പാസ്റ്റർ ഷിബിൻ ജി. ശാമുവേൽ(കൊട്ടാരക്കര), പാസ്റ്റർ ക്രിസ്പിൻ(ക്രിസ്പിൻ അച്ചൻ)എറണാകുളം,
പാസ്റ്റർ പി. സി ചെറിയാൻ(റാന്നി),
പാസ്റ്റർ വിത്സൻ ജോസഫ്(ഷാർജ), ബ്രദർ ജെസ്റ്റിൻ നെടുവേലിൽ, സിസ്റ്റർ ശ്രീലേഖ(മാവേലിക്കര ) എന്നിവർ ദൈവവചനം സംസാരിക്കും. യാക്കൂബ്(വൈ. ജെ മ്യുസിക്ക്) & ടീം, കോട്ടയം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.


- Advertisement -

Comments are closed.