പാസ്റ്റർ ബേബി കടമ്പനാട്(69) അക്കരെ നാട്ടിൽ

അടൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രുഷകനും പ്രഭാഷകനുമായ പാസ്റ്റർ ബേബി കടമ്പനാട് (69)നിത്യതയിൽ പ്രവേശിച്ചു .ശാരീരിക അശ്വസ്ഥതകളെ തുടർന്ന് ലണ്ടനിലെ ബാസില്ഡൺ ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോൾ ഇന്ന് ഉച്ചക്ക് 1 മണിക്കായിരുന്നു അന്ത്യം .

 

അനേക വർഷങ്ങൾ ഐ.പി.സി യുടെ നേതൃത്വ നിരയിൽ പ്രവർത്തിച്ചിരുന്ന അനുഗ്രഹീത ദൈവദാസനായിരുന്നു .സഹധർമ്മിണി പൊന്നമ്മ അദ്ദേഹത്തോടൊപ്പം ആയിരിക്കുന്നു. ലണ്ടനിലുള്ള ഇമ്മാനുവേൽ പെന്തക്കോസ്‌തൽ ചർച്ചിന്റെയും ശുശ്രുഷകൻ പാസ്റ്റർ ജെഫി ജോർജിന്റെയും നേതൃത്വത്തിൽ തുടർ ക്രമീകരണങ്ങൾ നടന്നു വരുന്നു.

അലഹബാദ്, ഷാർജ, കൈപ്പട്ടൂർ, ചന്ദനപ്പള്ളി, നരിയാപുരം, ഇടക്കാട്, കിളിവയൽ, മാലാപറമ്പ് തുടങ്ങി നിരവധി സഭകളിൽ ഐ.പി.സി യുടെ ശുശ്രൂഷകനായിരുന്നു.ട്രിനിറ്റി ഹെറാൾഡ് എന്ന മാസികയുടെ പബ്ലീഷർ, ഐ.പി.സി. വെൽഫെയർ ബോർഡ് ചെയർമാൻ, പി.സി. ഐ. കടമ്പനാട് യൂണിറ്റ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. നേരത്തെ പി. വൈ.പി.എ.യിലും സൺഡേസ്‌കൂളിലും സോണൽതല എക്സിക്യൂട്ടീവായി പ്രവർത്തിച്ചിട്ടുണ്ട്. കൺവൻഷൻ പ്രസംഗകൻ, എഴുത്തുകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. നേതൃത്വശുശ്രൂഷ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്.

മക്കൾ: ഫിന്നി, ഫെബി

വിശദവിവരങ്ങൾ പിന്നാലെ അറിയിക്കുന്നതായിരിക്കും.
പ്രിയപെട്ടവരുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading