ബഹ്റിൻ എം. ഇ. പി. സി. യുടെ വാർഷിക കൺവെൻഷൻ ഇന്നുമുതൽ

ബഹറിൻ: രാജ്യത്തെ ഉപദേശ ഐക്യമുള്ള പെന്തക്കോസ്ത് സഭകളുടെ ആത്മീയ കൂട്ടായ്മാ വേദിയായ എം. ഇ. പി. സി. യുടെ വാർഷിക കൺവെൻഷൻ ഇന്നുമുതൽ ബുധനാഴ്ചവരെ എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ നടത്തപ്പെടും. മനാമ സെഗയയിലുള്ള ബി. എം. സി. ആഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.

യോഗങ്ങളിൽ പാസ്റ്റർ ഡോ. മാത്യു വർഗീസ് (യു. എസ്. എ.) വചനം ശുശ്രൂഷിക്കും. പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് ജോൺസൻ പ്രാർത്ഥിച്ച് സമർപ്പിക്കും. എം. ഇ. പി. സി. കൊയർ ഗാനങ്ങൾ ആലപിക്കും. അംഗത്വ സഭകളിലെ ശുശ്രൂഷകന്മാർ നേതൃത്വം നൽകും. സെക്രട്ടറി ബ്രദർ മാർട്ടിൻ ജോ. മാത്യുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങൾ ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading