ഐപിസി എബനേസർ സ്വരാജ് സഭ ഏഴ് ദിന ഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും

കട്ടപ്പന : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ എബനേസർ സ്വരാജ് സഭയുടെ ആഭിമുഖ്യത്തിൽ
7 ദിന ഉപവാസപ്രാർത്ഥന നടത്തപ്പെടുന്നു. സ്വരാജ് ഐപിസി എബനേസർ സഭാ ഹാളിൽ വച്ച് ഡിസംബർ 2 തിങ്കൾ മുതൽ 8 ഞായർ വരെ രാവിലെ 10 മണിമുതൽ 1 മണിവരെ
വൈകിട്ട് 6 മണിമുതൽ 9 മണിവരെയാണ് യോഗങ്ങൾ നടത്തപ്പെടുന്നത്.

പാസ്റ്റർ കെ. വി വർക്കി(സെന്റർ മിനിസ്റ്റർ, ഐപിസി ഉപ്പുതറ സെന്റർ)പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ സമർപ്പിക്കും.
പാസ്റ്റർ തോമസ് മാത്യു(മണക്കാല), പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ റോയ് ഉമ്മൻ (ഇടയ്ക്കാട്), പാസ്റ്റർ ബൈജു മാലക്കര, പാസ്റ്റർ ജിനു തങ്കച്ചൻ(കുമളി),പാസ്റ്റർ ഷിബിൻ ജി. ശാമുവേൽ(കൊട്ടാരക്കര)എന്നിവർ ഈ ദിവസങ്ങളിൽ ദൈവവചനം സംസാരിക്കും. സുവി. സൈലസ് കെ. ദേവസ്യ ആരാധനയ്ക്ക് നേതൃത്വം നൽകും. സുവി. ബിൻസൺ കെ. ബാബു ശുഷ്രുഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading