ഐ സി പി ഫ് ഷാർജ ചാപ്റ്ററിനു പുതിയ നേതൃത്വം
ഷാർജ: ഇൻ്റർ കൊളീജിയറ്റ് പ്രെയർ ഫെലൊഷിപ്പ് സീനിയർ വിഭാഗമായ ഐ.സി.പി.എഫ് ഷാർജ ചാപ്റ്ററിനു പുതിയ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ICPF ടീം 2024 ഒക്ടോബർ 30-ന് ചുമതല ഏറ്റു.

പ്രസിഡൻ്റ് – :ജെയ്‌സൺ ജോസഫ്, വൈസ് പ്രസിഡൻ്റ് – ടോബിൻ അലോസിയസ്, സെക്രട്ടറി – ഡോ. ഗോഡ് വിൻ ഫ്രാൻസിസ്, ജോയിൻ്റ് സെക്രട്ടറി – ബ്ലെസൺ ഡാനിയേൽ, ട്രഷറർ – ലെക്സ് കെ ജോൺ, ജോയിൻ്റ് ട്രഷറർ – സജി കെ.ജി., എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ :റെജി മാത്യു, റെജി മാത്യു മാണിയാട്ട്, ജസ്റ്റിൻ ജോൺ, ഫ്രെഡി ജോർജ്, സുമേഷ് വിൽസൺ, ഗെർസിം തോമസ്, ജോൺസു തോമസ്, എബിൻ കെ ബാബു, സജി സാമുവൽ, രഞ്ജൻ മാത്യു, ജെസ് സാം, ഷെബിൻ റെജി, പാസ്റ്റർ സുനിൽ ജെ ദാസ്, എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥി സമൂഹത്തിനും , ദൈവ സഭകൾക്കും പ്രയോജനപ്രദമായ നിലയിൽ ഐ സി പി ഫ് ന്റെ പ്രവർത്തനങ്ങളെ മുൻപോട്ട് കൊണ്ടുപോകുന്നതിനായി തങ്ങളാൽ ആവോളം പരിശ്രമിക്കുമെന്ന് ചുമതല ഏറ്റെടുത്തുകൊണ്ട് പുതിയ ടീം അറിയിച്ചു.
ഐ സി പി ഫ് സ്റ്റാഫ് വർക്കേഴ്സ് ആയ നെൽസൺ മാത്യു , ജെബി മാത്യു എന്നിവർ പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവർക്കു സ്വാഗതം ആശംസിക്കുകയും , പുതിയ വർഷത്തെ പ്രവർത്തന പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തു.


- Advertisement -


Comments are closed.