അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ നേതൃത്വത്തിൽ ഉണർവ്വ് 2024 നടന്നു

അടൂർ : അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ ആഭിമുഖ്യത്തിൽ 2024 ഒക്ടോബർ 31 ന് രാവിലെ 9:30 മുതൽ 12:30 വരെ ഉണർവ്വ് 2024 എന്ന പേരിൽ 3 മണിക്കൂർ പ്രൈസ് ആൻഡ് വർഷിപ്പ് റിവൈവൽ ഏ. ജി. സഭയിൽ വച്ച് നടന്നു.. സെക്ഷൻ പ്രസ്ബിറ്റർ റവ. ജോസ് റ്റി. ജോർജ്ജ് ഉത്ഘാടനം ചെയ്തയോഗത്തിൽ ഏ. ജി. മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ സി. എ. യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ ( തിരുവനന്തപുരം ) ദൈവ വചനം ശുശ്രൂഷിച്ചു. റ്റിബിൻ തങ്കച്ചൻ,  പ്രിൻസ് ഡാനി എന്നിവർ സംഗീത ശുശ്രുഷ നയിച്ചു.

പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഉള്ള 24 സഭകളിൽ നിന്ന് വിശ്യാസികൾ ഈ ആത്മീക സംഗമത്തിൽ പങ്കെടുത്തു.

സെക്ഷൻ സെക്രട്ടറി പാസ്റ്റർ ഷാജി എസ്, ട്രഷറാർ പാസ്റ്റർ ജി. സന്തോഷ്‌. കമ്മറ്റി അംഗങ്ങളായ പി. ഡി. ജോണിക്കുട്ടി, ബേബി ഡാനിയേൽ എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading