ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ കൺവൻഷന് സമാപനമായി

മസ്കറ്റ് : ഐക്യ സന്ദേശം ഓർമ്മപ്പെടുത്തി ഒമാൻ ചാപ്റ്റർ കൺവെൻഷന് സമാപനമായി. തിങ്കൾ, ചൊവ്വ (ഒക്ടോബർ 28, 29) ദിവസങ്ങളിലായി നടന്ന കൺവൻഷനിൽ മുഖ്യാതിഥിയായ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി സന്ദേശം നൽകി. യോഹന്നാന്റെ സുവിശേഷം ആസ്പദമാക്കിയുള്ള സന്ദേശം പരിശുദ്ധാത്മപ്രവാഹത്തിലേക്കും ഐക്യസന്ദേശ വിളംബരത്തിലേക്കും നയിച്ചു. എബി ജോണിന്റെ നേതൃത്വത്തിലുള്ള സംഗീത വിഭാഗം ആരാധനയ്ക്ക് നേതൃത്വം നൽകി.

News Middle Advt Banner

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള സഹായനിധി ഈ യോഗങ്ങളിലൂടെ കണ്ടെത്തി. പ്രവാസിയായും സുവിശേഷകനായും 50 വർഷം പൂർത്തിയാക്കിയ പാസ്റ്റർ വി വി ചന്ദ്രബോസിനെ യോഗത്തിൽ ആദരിച്ചു. ക്രൈസ്തവ എഴുത്തുപുര പ്രവർത്തന ഘടന യോഗത്തിൽ വിശദീകരിച്ചു.

ചാപ്റ്റർ വൈസ് പ്രസിഡന്റ്  പാസ്റ്റർ ഷാജി കോശി വൈദ്യൻ അധ്യക്ഷനായിരുന്നു. ശ്രദ്ധ കോഡിനേറ്റർ ഇവാ. നിംസൺ കുര്യൻ വർഗീസ് നന്ദി അറിയിച്ചു. ഒമാനിലെ വിവിധ സഭകളിലെ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading