പാരാമറ്റ കൺവൻഷൻ നവംബർ 8 മുതൽ സിഡ്നിയിൽ നടക്കും
സിഡ്നി:ശാലോം ക്രിസ്ത്യൻ അസംബ്ലി നോർത്ത് വെസ്റ്റ് ചർച്ചിന്റെ നേതൃത്വത്തിൽ പാരാമറ്റ കൺവൻഷൻ നവംബർ 8 മുതൽ 10 വരെ തീയതികളിൽ Dundas Uniting Church ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
അനുഗ്രഹിത കൺവൻഷൻ പ്രാസംഗികനായ പാസ്റ്റർ റെജി മാത്യു പ്രസംഗിക്കും. SCA ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും.
വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം ആറര മണി മുതലും ഞായറാഴ്ച വൈകുന്നേരം 6 മണി മുതലും യോഗം ആരംഭിക്കുന്നതായിരിക്കും. പാസ്റ്റർ ഡോക്ടർ തോമസ് ഫിലിപ്പ് ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും.


- Advertisement -

Comments are closed.