‘നിറവ് 2024’ കേരള സ്റ്റേറ്റ് പിവൈപിഎ യുടെ യൂത്ത് പവർ കോൺഫറൻസ് നാളെ പാലക്കാട്‌

പാലക്കാട്: പി.വൈ.പി.എ. കേരളാ സ്റ്റേറ്റും പാലക്കാട് സോണും സംയുക്തമായി നടത്തുന്ന യൂത്ത് പവർ കോൺഫറൻസ് ഒക്ടോബർ 31ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സുൽത്താൻപേട്ട ജോബീസ് മാളിന്റെ ഡയമൺഡ് ഓഡിറ്റോറിയത്തിൽ നടക്കും.

പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ എബി വാരിയാപുരം, പാസ്റ്റർ ബൈജു ഉപ്പുതറ, വർഷിപ്പ് ലീഡേഴായ പാസ്റ്റർ സാമുവേൽ വിൽസൺ, ഇവാ. ഏബ്രഹാം ക്രിസ്റ്റഫർ, ഡാനിയേൽ ദാസ്, ജീസൺ ജോർജ്, എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഈ ആത്മീയ സംഗമത്തിൽ സഭാവ്യത്യാ സമില്ലാതെ എല്ലാവർക്കും പങ്കെടുക്കാം.

സംസ്ഥാന പിവൈപിഎ കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തിവരുന്ന യൂത്ത് പവർ കോൺഫറൻസാണ് നിറവ്. വക്രതയും കോട്ടവും നിറഞ്ഞ ഈ തലമുറയിൽ നമ്മുടെ യുവജനങ്ങൾ പരിശുദ്ധാത്മ നിറവുള്ളവരായി ജീവിക്കണം എന്ന ലക്ഷ്യത്തോടെയാണ് മീറ്റിംഗ് നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading