ഇമ്മാനുവൽ ഗോസ്പൽ മിഷന്റെ (IGM) കൺവെൻഷനും യൂത്ത് സെമിനാറും ഒക്ടോബർ 31 മുതൽ

ഡബ്ലിൻ : അയർലണ്ടിലെ ആദ്യത്തെ മലയാളി പെന്തെക്കോസ്ത് സഭയും, യൂറോപ്പിലെ തന്നെ എറ്റവും വലിയ മലയാളി പെന്തെക്കോസ്ത് സഭകളിൽ ഒന്നായ ഇമ്മാനുവേൽ ഗോസ്പൽ മിഷൻ (IGM) ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ കൺവൺഷനും യൂത്ത് സെമിനാറും 2024 ഒക്ടോബർ 31,നവംബർ 1,2 തിയതികളിൽ ഐജിഎം ഡബ്ലിൻ ചർച്ച് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. 31ന് വൈകിട്ട് 6.30 ന് ആരംഭിക്കുന്ന മീറ്റിംഗ് ഐജിഎം ചർച്ച് പ്രസിഡന്റ് പാസ്റ്റർ ബിനിൽ എ.ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റർ തോമസ് ഫിലിപ്പ് (വെണ്മണി) മുഖ്യ പ്രഭാഷകൻ ആയിരിക്കും. യുവജന സമ്മേളനങ്ങളിൽ പാസ്റ്റർ സിബി മാത്യു (ബാംഗ്ലൂർ) ദൈവ വചനം ശുശ്രുഷിക്കുന്നു. ഡോ. ടോം പി.തോമസ് (യുസ്എ) ഐജിഎം ക്വയറിനോടൊപ്പം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഐജിഎം ചർച്ചിൻ്റെ ബ്രാഞ്ച് സഭകളായ ഐജിഎം ക്യാവൻ, ഐജിഎം നീന, ഐജിഎം സ്ലൈഗോ, ഐജിഎം ബാലിനസ്ളോ, ഐജിഎം സൗത്ത് ഡബ്ലിൻ ചേർന്നുള്ള സംയുക്ത ആരാധനയോടു കൂടി ഈ വർഷത്തെ കൺവെൻഷനും യൂത്ത് സെമിനാറിനും സമാപനം കുറിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading