ഒക്കലഹോമ ശാരോൻ സിൽവർ ജൂബിലി മീറ്റിംഗും സൗത്ത് റീജിയൻ കൺവൻഷനും

ഷെറി കെ. ജോർജ്

ഒക്കലഹോമ: ഒക്കലഹോമ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സിൽവർ ജൂബിലി മീറ്റിംഗും ശാരോൻ നോർത്ത അമേരിക്ക സൗത്ത് റീജിയൻ കൺവൻഷനും ഒക്ടോബർ 25 മുതൽ 27 വരെ ഒക്കലഹോമ ശാരോൻ സഭാഹാളിൽ നടക്കും. പാസ്റ്റർമാരായ ടിങ്കു തോംപ്‌സൺ ( പ്രസിഡന്റ് SFCNA ), ജോസഫ് ടി. ജോസഫ്,  ബാബു തോമസ്, ജോയ് തോമസ്, സ്റ്റീഫൻ വർഗീസ്, പ്രകാശ് മാത്യു, റെൻ റെന്നി, സിബിൻ അലക്സ്, SFCNA ഏക്സിക്യൂട്ടീവ് അംഗങ്ങൾ ബ്രദർ. ജോൺസൻ ഉമ്മൻ ( സെക്രെട്ടറി ) എബി ജോൺ (ട്രസ്റ്റി),എന്നിവർ മുഖ്യാതിഥികൾ ആയിരിക്കുമെന്ന് റീജിയൻ കോഓർഡിനേറ്റർ പാസ്റ്റർ. തേജസ് പി തോമസ് അറിയിച്ചു.

സിൽവർ ജൂബിലി ആഘോഷം ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ നടക്കുമെന്ന് സഭ സെക്രട്ടറി വർഗീസ് ജേക്കബ് അറിയിച്ചു. റീജിയൻ കൺവെൻഷൻ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ഞായറാഴ്ച നടക്കുന്ന റീജിയണിലെ സഭകളുടെ സംയുക്തസഭായോഗത്തോടെ സമ്മേളനം അവസാനിക്കും. സമ്മേളനത്തിന് സൗത്ത് റീജിയൻ കമ്മിറ്റിയും, SFCNA  കമ്മിറ്റിയും സഭ കമ്മിറ്റിയും  നേതൃത്വം നൽകും. പാസ്റ്റർ സിബിൻ അലക്സ് റീജിയൻ റീജിയൻ ക്വയറിനു നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading