വൈ. പി. സി.എയ്ക്ക് പുതിയ നേതൃത്വം

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ വൈ. പി. സി.എയുടെ പുതിയ നേതൃത്വം ചുമതലയേറ്റു. പുതിയ ജനറൽ & സ്‌റ്റേറ്റ് കമ്മറ്റിയെ ജൂലൈ 24 ന് ICPF ക്യാമ്പ് സെൻ്റിൽ നടന്ന പാസ്റ്റേഴ്സ് സെമിനാറിൽ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി എന്നിവർ ചേർന്ന് പ്രാർത്ഥിച്ച് സമർപ്പിച്ചു.

News Middle Advt Banner

സെപ്റ്റംബർ 16 മുതൽ 18 വരെ തിരുവനന്തപുരം, വെള്ളറട, വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ നടന്ന വൈ. പി. സി. എ ജനറൽ ക്യാമ്പിൽ പുതിയ കമ്മറ്റികൾ ചുമതലയേറ്റു. പാസ്റ്റർ ബിനു തമ്പി (ജനറൽ പ്രസിഡൻ്റ്), ബ്രദേഴ്സ് രൂഫോസ് കുര്യാക്കോസ്, ജയ്സൺ റ്റി. ജോൺ, ക്ലിഫ് ജോൺസൻ (ജനറൽ വൈസ്. പ്രസിഡൻ്റുമാർ), ബ്രദർ റ്റിപ്സൺ തോമസ് (ജനറൽ സെക്രട്ടറി), ബ്രദേഴ്സ് നെയ്തൻ തമ്പി, അഭിഷേക് ചാക്കോ (ജനറൽ ജോ. സെക്രട്ടറിമാർ), ബ്രദർ റ്റോണു കെ. ഏബ്രഹാം (ജനറൽ ട്രഷറാർ), ബ്രദേഴ്സ് ബിനായ് റ്റി.സാം, റിങ്കു ഡേവിഡ്, വിപിൻ സാമുവേൽ,ഡാരിയോ ബിജു, ആൽബിൻ ഏബ്രഹാം, ഏനോക്ക് തോമസ് മാത്യു (കമ്മറ്റി അംഗങ്ങൾ) തുടങ്ങിയർ അടങ്ങുന്ന ജനറൽ കമ്മറ്റി നിലവിൽ വന്നു. രൂഫോസ് ജോൺ (സ്റ്റേറ്റ് പ്രസിഡൻ്റ്), ബ്രദേഴ്സ് സിബി കുര്യൻ, ജിബു ജേക്കബ്, പാസ്റ്റർ ഷൈജൻ റ്റി.എ (സ്റ്റേറ്റ് വൈസ്. പ്രസിഡൻ്റുമാർ), സജൻ കുമാർ എസ്സ് (സ്‌റ്റേറ്റ് സെക്രട്ടറി), ബ്രദേഴ്സ് സോണി തോമസ്, അർപ്പിത് പ്രിൻസ്, പാസ്റ്റർ ജയരാജ് എൻ. ആർ (സ്‌റ്റേറ്റ് ജോ. സെക്രട്ടറിമാർ), ബ്രദർ സഞ്ചു ഏബ്രഹാം (സ്റ്റേറ്റ് ട്രഷറാർ), ബ്രദേഴ്സ് ഫെബിൻ ഏബ്രഹാം, ഷാലു പി.ഷാജൻ, ഹിലാരി ജാക്ക്സൺ, അഭിഷേക്, അശ്വിൻ രാജേഷ്, ഏബേൽ ഷിബു, ജെരമ്യാ പി. എബി, ഏബേൽ പി. തോമസ്, എബി എം. ചാർലി, ഷിജു രാജ്, പാസ്റ്റർ അച്ചു എസ്സ് തുടങ്ങിയവർ അടങ്ങുന്ന സ്‌റ്റേറ്റ് കമ്മറ്റിയും നിലവിൽ വന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading