പ്രാർത്ഥനാ സംഗമം നടന്നു

തിരുവനന്തപുരം: ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം സെന്ററിന്റെ അഭിമുഖ്യത്തിൽ എട്ട് മണിക്കൂർ ഇടമുറിയാതെ പ്രാർത്ഥന നടന്നു. സെപ്റ്റംബർ 21-ാം തീയതി ശനിയാഴ്ച്ച രാവിലെ 9 മണിക്ക് പൗഡിക്കോണം ശാരോൺ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടത്തിയ പ്രാർത്ഥനയിൽ പാസ്റ്റർമാരായ സാം റ്റി മുഖത്തല, ജോൺസൻ കെ.ജെ, ബിബിൻ ബേബി, ജോസ്, സർജു, സോളമൻ, സജു എന്നിവർ ശുശ്രുഷിച്ചു. സെന്ററിന്റെ വിവിധ സഭകളിൽ നിന്നു വിശ്വാസികൾ സംബന്ധിച്ചു. ദേശം,സഭ, തലമുറകൾ, എന്നിവക്ക് വേണ്ടി പ്രാർത്ഥിക്കുകയും ശക്തമായ ആരാധന, വചന ശുശ്രൂഷയും നടന്നു. പാസ്‌റ്റർ ജോൺസൻ കെ ജെ യും കുടുംബവും പൗഡിക്കോണം ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ശുശ്രൂഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading