ഐ.പി.സി. വെമ്പായം സെൻറ്റർ കൺവൻഷൻ നാളെ മുതൽ നാലാഞ്ചിറയിൽ

നാലാഞ്ചിറ: ഐ.പി.സി. വെമ്പായം സെന്റർ കൺവൻഷൻ സെപ്റ്റംബർ 26, 27, 28, 29 തിയതികളിൽ നാലാഞ്ചിറ ഐ.പിസി ജയോത്സവം വർഷിപ്പ് സെന്ററിൽ നടക്കും. 26 ന് വൈകിട്ട് 6.00 ന് സെന്റർ മിനിസ്റ്ററും ഐ.പി സി. കേരള സ്റ്റേറ്റ് സെക്രട്ടറിയുമായ പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റ ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ് മുഖ്യ സന്ദേശം നൽകും.
തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ പി.സി. ചെറിയാൻ, പാസ്റ്റർ റജി ശാസ്താംകോട്ട , പാസ്റ്റർ സാമുവൽ എം തോമസ് (വെള്ളറട സെന്റർ മിനിസ്റ്റർ) എന്നിവർ പ്രസംഗിക്കും. വെള്ളിയാഴ്ച നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ സജി കാനം സന്ദേശം നൽകും.28 ന് സണ്ടേസ്കൂൾ , പി.വൈ.പി.എ ., സിസ്റ്റേഴ്സ് ഫെല്ലോഷിപ്പ് വാർഷികം നടത്തും.
29 ന് രാവിലെ 9.00- ന് ആരംഭിക്കുന്ന സംയുക്ത ആരാധയിൽ ഐ.പി.സി. കുവൈറ്റ് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ ബെൻസൺ തോമസ് മുഖ്യ സന്ദേശം നൽകുകയും ചെയ്യും.

പാസ്റ്റർ ലോർഡ്സൺ ആന്റണി, പാസ്റ്റർ നിജീഷ് സത്യ, പ്രവീൺ യേശുദാസ് എന്നിവർ സംഗീത ശുശ്രൂഷ നിർവഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading