ബൈബിൾ കയ്യെഴുത്തിനു സജി മൂപ്പിരേത്ത് യോഹന്നാനെ ആദരിച്ചു.

സൗദി : ജിദ്ദയിൽ പ്രവാസിയായ ബ്രദർ സജി മൂപ്പിരേത്ത് യോഹന്നാൻ വേദ പുസ്തകം മുഴുവൻ കയ്യെഴുത്തായി എഴുതിയതിന് ഡോക്ടർ സുശീൽ മാത്യു (ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ്‌ സുപ്രണ്ട്) ഫലകവും അപ്പ്രീസിയേഷൻ സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. 2023 ഓഗസ്റ്റ് 7 ന് എഴുതി തുടങ്ങിയ ബൈബിൾ 2024 ജൂലൈ 14ന് എഴുതി പൂർത്തീകരിച്ചു. 438 പേജുകൾ പുതിയ നിയമവും,1478 പേജുകൾ പഴയ നിയമവുമായി 1916 പേജുകളിൽ, 40 പേനകൾ ഉപയോഗിച്ചാണ് ബൈബിൾ എഴുതി തീർത്തത്. ഉല്പത്തി മുതൽ വെളിപ്പാട് വരെയുള്ള ഓഡിയോ റെക്കോർഡിങ്ങും പൂർത്തിയാക്കിയ സജി 32 വർഷങ്ങളായി ജിദ്ധയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്നു. ജിദ്ദ എബനേസർ ഫെല്ലോഷിപ്പ് സഭാംഗവും, നരിക്കൽ മൂപ്പിരേത്ത് കുടുംബാഗവും അസംബ്ലീസ് ഓഫ് ഗോഡ് നരിക്കൽ സഭാ വിശ്വാസിയുമാണ്. ഭാര്യ മിനി സജി മക്കൾ. ഹെലൻ, ജോൺ, ജോയൽ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading