സണ്ടേസ്കൂൾ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ ഞായറാഴ്ച

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൺഡേസ്കൂൾ ഡിപ്പാർട്ട്മെൻറ് നടത്തുന്ന ഫസ്റ്റ് സെമസ്റ്റർ പരീക്ഷ സെപ്റ്റംബർ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പ്രാദേശിക സഭകളിൽ നടക്കും. കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ സഭകൾക്കുമുള്ള ക്വസ്റ്റ്യൻ പേപ്പർ ഇതിനോടകം കൈമാറിയിട്ടുണ്ട്. ആദ്യത്തെ 17 പാഠങ്ങളിൽ നിന്നാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. മാർക്കിനു പകരം ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും റിസൾട്ട് പ്രഖ്യാപിക്കുന്നത്. ഇദംപ്രഥമമായാണ് സണ്ടേസ്കൂൾ പരീക്ഷ സെമസ്റ്റർ രീതിയിൽ നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading