ഐ.പി.സി. റാന്നി ഈസ്റ്റ് സെന്റർ സൺഡേ സ്കൂൾ താലന്തു പരിശോധന നടന്നു

റാന്നി: ഐ.പി.സി. റാന്നി ഈസ്റ്റ് സെന്റർ സൺഡേ സ്കൂൾ താലന്തു പരിശോധന 2024 സെപ്റ്റംബർ 18 ബുധനാഴ്ച ഐപിസി റാന്നി ടൗൺ ബഥേൽ സഭയിൽ വെച്ച് നടത്തപ്പെട്ടു.

സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ താലന്ത് പരിശോധന, പത്തനംതിട്ട മേഖല പ്രസിഡണ്ടും സംസ്ഥാന സൺഡേ സ്കൂൾ സമിതി അംഗവുമായ പാസ്റ്റർ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. സെന്റർ സൺഡേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ ഷോജൻ വി. ഡാനിയേൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ പീ. എം. വിൻസന്റ്, പാ. ഷൈജു മാത്യു എന്നിവർ പ്രാർത്ഥിച്ചു. സെക്രട്ടറി സിസ്റ്റർ സാറമ്മ വർഗീസ് സ്വാഗതം അറിയിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് തോമസ് എബ്രഹാം, ജോയിന്റ് സെക്രട്ടറി തോമസ് എബ്രഹാം ശാലേം, ട്രെഷറർ ഡെയ്സി എബ്രഹാം എന്നിവർ നേതൃത്വം നല്കി.

വിവിധ ഗ്രൂപ്പുകളിലായി 175 ൽപരം വിദ്യാർത്ഥികളും അധ്യാപകരും താലന്ത് പരിശോധനയിൽ പങ്കെടുത്തു. പോയിന്റ് നിലയിൽ റാന്നി ടൗൺ ബഥേൽ, വാകത്താനം ബഥേൽ, കൂവപ്പള്ളി നസ്രെത്ത് എന്നീ സൺ‌ഡേ സ്കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading