സി ഇ എം എറണാകുളം റീജിയൻ ക്യാമ്പ് സമാപിച്ചു

എറണാകുളം:ക്രസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് എറണാകുളം റീജിയൻ
ക്യാമ്പ് ആലുവ ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു. “വിശ്വാസത്തിനായി പോരാടുക” എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം.
എറണാകുളം റീജിയൺ പ്രസിഡൻ്റ് പാസ്റ്റർ തോമസ് ബേബി പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു. പാസ്റ്റർ ബിജു.പി.സാമുവേൽ,പാസ്റ്റർ ബിജു വർഗീസ്,പാസ്റ്റർ ബിജു കൃഷ്ണൻ എന്നിവർ വിഷയത്തെ അധികരിച്ച് ക്ലാസ്സുകൾ നയിച്ചു.

ഇവാ. എബി ജോൺ കൗൺസലിങ് സെക്ഷനും, പാ.അനീഷ് കൊല്ലങ്കോട്, Dr. കെ.എം മാത്യു എന്നിവർ വചന ധ്യാനത്തിനും നേത്യത്വം നൽകി.
ഇവാ.സാംസൺ ജോണിയും കുടുംബവും മ്യൂസിക് സെക്ഷനും, കിഡ് സെക്ഷനും നേതൃത്വം നൽകി.
എറണാകുളം സി.ഇ.എം പ്രസിഡൻ്റ് പാസ്റ്റർ പോൾസൺ വി.എസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ഫെബിൻ ബോസ്, സെക്രട്ടറി ബിനു വർഗീസ്, ട്രഷറർ ആൽവിൻ കെ മാത്യു. അസോസിയേറ്റ് സെക്രട്ടറി ജോബ് കെ കുരുവിള,
കോഡിനേറ്റ്സ് പാസ്റ്റർ ഷിജു തങ്കച്ചൻ, പാസ്റ്റർ ഷാലു ചെറിയാൻ, പാസ്റ്റർ ഹരീഷ് ഗോപി, സിസ്റ്റർ ജെസ്സി മോൾ, റോഷൻ കെ മാത്യു എന്നിവർ നേത്യത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading