ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) ന്യൂസീലൻഡ് കണ്‍വൻഷൻ വെള്ളിയാഴ്ച മുതല്‍

ഓക്‌ലൻഡ്: ന്യൂസീലൻഡിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിന്റെ (റ്റി.പി.എം) ഏറ്റവും വലിയ ആത്മീയസംഗമമായ വാർഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബർ 20 മുതല്‍ 22 വരെ ഓക്‌ലൻഡിലെ ഒറ്റാര 20 ന്യൂബറി സ്ട്രീറ്റിലെ റ്റി പുക്ക്‌ ഒ താര കമ്മ്യൂണിറ്റി സെന്ററിൽ നടക്കും.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30 ന് സുവിശേഷ പ്രസംഗം. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 ന് പൊതുയോഗം എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ഞായറാഴ്ച വൈകിട്ട് 3 ന് യൂത്ത് മീറ്റിങ്ങും നടക്കും.

ന്യൂസീലൻഡിലെ ഓക്‌ലൻഡ്, വെല്ലിംഗ്ടൺ സഭകളുടെയും ഓസ്ട്രേലിയ, ഫിജി, പാപുവ ന്യൂ ഗിനിയ എന്നി രാജ്യങ്ങളിലെ 15 ഓളം സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading