സൺഡേസ്കൂൾ പ്രസിഡൻ്റിന് യാത്രയപ്പ് നൽകി

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൺഡേസ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ സ്റ്റേറ്റ് പ്രസിഡണ്ടായി കഴിഞ്ഞ അഞ്ചു വർഷമായി സ്തുത്യർഹമായി സേവനമനുഷ്ഠിച്ച പാസ്റ്റർ ജെ. ജോസഫിന് സഭാ ആസ്ഥാനമായ മുളക്കുഴയിൽ ഇന്ന് നടന്ന പ്രത്യേക സമ്മേളനത്തിൽ വച്ച് സമുചിതമായ യാത്രയയപ്പ് നൽകി.

 

സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി മൊമെന്റോ നൽകി ആദരിക്കുകയും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ദൈവസഭയുടെ പതിനൊന്നാമത് സ്റ്റേറ്റ് ഓവർസിയറായി ചുമതല എടുത്ത ബഹു. പാസ്റ്റർ വൈ. റെജിക്ക് സൺഡേസ്കൂൾ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ വി. പി തോമസ് മൊമൻ്റോ നൽകി ആദരിച്ചു. സൺഡേ സ്കൂളിൻ്റെ പുതിയ പ്രസിഡണ്ടായി ചുമതലയേറ്റ പാസ്റ്റർ വി. പി തോമസിനെ സൺഡേസ്കൂൾ സ്റ്റേറ്റ് ബോർഡ് സ്വീകരിക്കുകയും ചെയ്തു. സ്റ്റേറ്റ് സൺഡേ സ്കൂൾ സെക്രട്ടറി പാസ്റ്റർ സാലു വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സഭയുടെ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു, പാസ്റ്റർ സജി ചാക്കോ, പാസ്റ്റർ വൈ. ജോസ്,  റ്റി. യോഹന്നാൻ, ബിനോയ് പി അലക്സ്, സൺഡേ സ്കൂൾ സോണൽ ഭാരവാഹികൾ, സ്റ്റേറ്റ് ബോർഡ് മെമ്പേഴ്സ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഡോക്ടറേറ്റ് നേടിയ സൺഡേസ്കൂൾ സ്റ്റേറ്റ് ബോർഡ് മെമ്പർ കൂടിയായ ഡോ. ബോബി എസ്. മാത്യുവിനെ സമ്മേളനം പ്രത്യേകം അഭിനന്ദിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading