സിസ്റ്റർ ബ്ലെസ്സി സാലുവിന്റെ ഭൗതീക ശരീരം പൊതു ദർശനം ഓഗസ്റ്റ് 31 ശനിയാഴ്ച്ച കുവൈറ്റിൽ; സംസ്കാരം സെപ്റ്റംബർ 2 ന് അടൂർ നെല്ലിമുകളിൽ

കുവൈറ്റ്‌ സിറ്റി : ഓഗസ്റ്റ് 29 വ്യാഴായാഴ്ച്ച ഉച്ചക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട കാൽവറി ഫെലോഷിപ്പ് ചർച്ച് കുവൈറ്റ്‌ സഭാ ശ്രുശൂഷകൻ കർത്തൃദാസൻ പാസ്റ്റർ സാലു യോഹന്നാന്റെ സഹധർമ്മിണിയും, കുവൈറ്റ്‌ മിനിസ്ട്രി ഓഫ് ഹെൽത്തിലെ അദാൻ ഹോസ്പിറ്റൽ പീടിയാട്രിക് ഡിപ്പാർട്മെന്റ് സ്റ്റാഫ്‌ നേഴ്സുമായിരുന്ന സിസ്റ്റർ ബ്ലെസ്സി സാലുവിന്റെ (38 വയസ്സ്) ഭൗതിക ശരീരത്തിന്റെ പൊതു ദർശനം ഓഗസ്റ്റ് 31 ശനിയാഴ്ച്ച ഉച്ചക്ക് 1.15 മണി മുതൽ 2.30 മണി വരെ നടത്തപ്പെടും. തുടർന്ന് അന്നേ ദിവസം വൈകിട്ട് ഭൗതിക ശരീരം സംസ്കാരത്തിനായി നാട്ടിലേക്ക് കൊണ്ട് പോകുന്നതുമാണ്.

നാട്ടിൽ സെപ്റ്റംബർ 2തിങ്കളാഴ്‌ച രാവിലെ ശുശ്രൂഷകൾ നെല്ലിമുകളിൽ ഉള്ള ഭവനത്തിൽ ആരംഭിക്കും. സംസ്ക‌ാരം ഉച്ചയ്ക്ക് 1 മണിയോടെ മണക്കാല ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading