ചർച്ച് ഓഫ് ഗോഡ് കേരളാ റിജീയൻ ഓവർസീയറായി പാസ്റ്റർ ജോമോൻ ജോസഫ് സെപ്റ്റംബർ 4 ന് ചുമതല ഏൽക്കും

കോട്ടയം ( പാക്കിൽ ) : ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ 10-ാം മത് ഓവർസിയറായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ. ജോമോൻ ജോസഫ് വേൾഡ് മിഷന്റെ അംഗീകാരത്തോടെ സഭയുടെ ഓവർസിയറായി സെപ്റ്റംബർ 4 ന് ചുമതല ഏൽക്കും.

സെപ്റ്റംബർ 4 ന് രാവിലെ 9.30 മുതൽ 12.30 വരെ തിരുവല്ല ബിലിവേഴ്സ് യൂത്ത് സെൻ്ററിൽ വെച്ച് നടക്കുന്ന സമ്മേളനത്തിലാണ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നത്.
ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ.സി.സി.തോമസ് മുഖ്യ കാർമ്മികത്വം നിർവ്വഹിയ്ക്കും. പാസ്റ്റർ.ജോസഫ്.ടി സാം അദ്ധ്യക്ഷത വഹിക്കും.

കേരളത്തിലെ വിവിധ പെന്തക്കോസ്തു സഭാ നേതാക്കന്മാർ,മാധ്യമപ്രവർത്തകർ,ശുശ്രൂഷകന്മാർ,സഭാ പ്രതിനിധികൾ വിശ്വാസ സമൂഹം തുടങ്ങിയവർ പങ്കെടുക്കുകയും ആശംസകൾഅറിയിക്കുകയും ചെയ്യും.

നിലവിൽ സഭയുടെ ഗവേണിംഗ് ബോഡി അംഗമായ പാസ്റ്റർ ജോമോൻ ജോസഫ്
മുൻ ഓവർസീയർ റവ. പി ജെ ജോസഫിന്റെയും സാറാമ്മ ജോസഫിൻറെയും മകനാണ് . .ഭാര്യ: ജൂലി മക്കൾ: ജാനിയ, ജോയാനാ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading