ലോഡ്സൻ ആൻ്റണി നയിക്കുന്ന വർഷിപ്പ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പോര്‍ട്ടാഡൗണിൽ

പോര്‍ട്ടാഡൗണ്‍:പാസ്റ്റര്‍ ലോര്‍ഡ്‌സണ്‍ ആന്റണി നേതൃത്വം നൽകുന്ന വർഷിപ്പ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പോര്‍ട്ടാഡൗണിൽ നടക്കും.

പോര്‍ട്ടാഡൗണിലെ അസംബ്ലീസ് ഓഫ് ഗോഡ് അഡോണ റിവൈവല്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കമ്യൂണിറ്റി ഇന്റര്‍കള്‍ചറല്‍ യോഗങ്ങളിലാണ് ലോഡ്‌സണ്‍ പങ്കെടുക്കുന്നത്. 2024 നവംബര്‍ മൂന്നിന് പ്രത്യേക ആരാധനാ യോഗത്തിന് അദ്ദേഹം നേതൃത്വം നല്‍കും.

പാസ്റ്റര്‍ ബ്ലസന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ക്രെയ്ഗാവണ്‍ അടുത്ത് പോര്‍ട്ടാഡൗണില്‍ അഡോണ റിവൈവല്‍ ചര്‍ച്ച് ആരാധന സംഘടിപ്പിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെത്തുന്ന മലയാളികള്‍ക്കു പുറമേ തദ്ദേശിയരായ ആളുകളും ഇംഗ്ലീഷില്‍ നടക്കുന്ന ആരാധനാ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading