ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് നിയുക്ത ഓവർസീയറായി പാസ്റ്റർ വൈ. റെജി

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 11 മത് ഓവർസിയറായി പാസ്റ്റർ. വൈ. റെജി തിരഞ്ഞെടുക്കപ്പെട്ടു.

മുൻ ഓവർസീയറും സൗത്ത് ഏഷ്യൻ സൂപ്രണ്ടുമായ റവ: സി.സി തോമസിൻ്റെ നേതൃത്വത്തിൽ സഭാ ആസ്ഥാനമായ മുളക്കുഴയിൽ വെച്ച് തിരഞ്ഞെടുപ്പ് നടന്നു. . പാസ്റ്റർ. വൈ. റെജിയെ കൂടാതെ , പാസ്റ്റർ.ബാബു ചെറിയാൻ, പാസ്റ്റർ.വിനോദ് ജേക്കബ് എന്നീവരും ഓവർസിയർ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളായിരുന്നു.

ഇപ്പോഴത്തെ ഓവർസിയറായ പാസ്റ്റർ. സി.സി തോമസിൽ നിന്ന് സെപ്റ്റംബർ മാസത്തോടെ നിയുക്ത ഓവർസീയർ പാസ്റ്റർ.വൈ. റെജി
വേൾഡ് മിഷന്റെ അംഗികാരത്തോടെ സെപ്റ്റംബർ ഒന്നിന് ദൈവസഭയുടെ ഓവർസിയറായി ഔദ്യോഗിക ചുമതല ഏല്ക്കും. നിലവിൽ കേരള സ്റ്റേറ്റ് അസിസ്റ്റൻ്റ് ഓവർസീയറാണ്.

പുനലൂർ മഞ്ഞമൺകാലാ മംഗലത്ത് യോഹന്നാൻ പരേതയായ ചിന്നമ്മ ദമ്പതികളുടെ മൂത്ത മകനാണ് പാസ്റ്റർ വൈ റെജി. 2010 മുതൽ സ്റ്റേറ്റ് കൗൺസിൽ അംഗം. 2 പ്രാവശ്യം ഓൾ ഇൻഡ്യാ ഗവേണിംഗ് ബോഡി അംഗവുമായിരുന്നു. പാസ്റ്റർ റെജി. എറണാകുളം കൂനമ്മാവ് സ്വദേശി ഹെൽനന്നായാണ് ഭാര്യ. മക്കൾ ഡോ ജോയൽ റെജി, രൂഹസ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading