ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവൽ തിയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് കോന്നിയിൽ സ്വീകരണം

അനീഷ് തോമസ് തേക്കുത്തോട്

കോന്നി.കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോൺ കറൻ്റ് അഫയേഴ്‌സ് കമ്മീഷൻ ബിലീവേഴ്‌സ് ചർച്ച്, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ സെന്റർ കോന്നി സെൻ്റ് ജോർജ്സ് ഹൈസ്‌കൂൾ ഊട്ടുപാറ
എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവൽ തിയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും
സെന്റ്. ജോർജ്ജ് ഹൈസ്‌കൂളിലെ കുട്ടികൾ “പ്രമുഖരോട് ഒപ്പം” പദ്ധതിയുടെ തുടക്കവും കെ.സി.സി. കോന്നി സോൺ പ്രവർത്തന ഉദ്ഘാടനവും അഗസ്റ്റ് 16 തിയതി ഉച്ചയ്ക്ക് 3 മണിക്ക് സെൻ്റ് ജോർജ്സ് ഹൈസ്‌കൂളിലേ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വച്ച് നടത്തപ്പെടുന്നു.അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ ഡോ ഉമ്മൻ ജോർജ് ബിഷപ്പ്, അഭിവന്ദ്യ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ എന്നിവർ സാന്നിധ്യം കൊണ്ട് ഈ യോഗത്തെ ധന്യരാക്കുന്നതും വിശിഷ്ടാതിഥികളായി ആൻ്റോ ആൻറണി എം പി,
അഡ്വ. കെ യു ജെനിഷ് കുമാർ എം എൽ എ, രേഷ്മ മറിയം റോയി (പഞ്ചായത്ത് പ്രസിഡന്റ്), മൈത്രി കെ. പി (ഡി ഇ ഓ പത്തനംതിട്ട), അഡ്വ. ഡോ. പ്രകാശ് പി തോമസ് (കെ സി സി ജനറൽ സെക്രട്ടറി) എന്നിവർ സംബന്ധിക്കുന്നതുമാണ്. ഈ യോഗത്തിൽ വിവിധ മത,സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രമുഖകരും, കോന്നിയിലെ പൗരപ്രമുഖരും, ബഹു. വൈദികരും പങ്കെടുക്കുന്നു.ആഗസ്റ്റ് 16 അന്നേ ദിവസം രാവിലെ മുതൽ കോന്നി ബിലീവേഴ്സ് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സ്ക്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്നതാണ് എന്ന് റവ.സജു തോമസ് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading