25 കുടുംബങ്ങൾക്ക് ഗൃഹോപകരണങ്ങൾ; വയനാട് സഹായ പദ്ധതിയുമായി ക്രൈസ്തവ എഴുത്തുപുര

തിരുവല്ല : വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വീട്ടുപകരണ സാമഗ്രികൾ വാങ്ങി നൽകാനുള്ള പദ്ധതിയുമായി ക്രൈസ്തവ എഴുത്തുപുര. ഒരു കുടുംബത്തിന് 50000 രൂപയുടെ ഗൃഹോപകരണങ്ങളാണ് നൽകുന്നത്. കട്ടിൽ, മെത്ത, അലമാര, മേശ, കസേര, പാത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ദുരിതമനുഭവിക്കുന്ന ഏറെ കുടുംബങ്ങൾ ഉണ്ടെങ്കിലും 25 കുടുംബങ്ങൾക്കുള്ള സഹായമാണ് ഇപ്പോൾ നൽകുന്ന സഹായപദ്ധതിയിലുള്ളത്. 12 ലക്ഷത്തിലധികം രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹ്യ സേവന വിഭാഗമായ ‘ശ്രദ്ധ’യാണ് നേതൃത്വം നൽകുന്നത്. ഈ പദ്ധതിയോട് സഹകരിക്കാൻ താല്പര്യമുള്ളവർക്ക് +919495908988 എന്ന ഫോൺ നമ്പറിൽ ക്രൈസ്തവ എഴുത്തുപുരയുമായി ബന്ധപ്പെടാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading