കെ.സി.മാത്യു മെമ്മോറിയൽ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു.

വാളകം: സാമൂഹിക സംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന
കെ.സി.മാത്യുവിന്റെ 20-ാമത് അനുസ്മരണ സമ്മേളനവും മെമ്മോറിയൽ ട്രസ്റ്റിന്റെ ഉദ്ഘാടനവും വാർഷിക പ്രഭാഷണവും
വാളകം ഷാംഗ്രില ഹിൽസിലുള്ള അന്തർദേശീയ പഠന കേന്ദ്രത്തിൽ നടന്നു.
തിരുവല്ല മാർത്തോമ്മാ കോളേജ് മുൻ പ്രിൻസിപ്പൽ
ഡോ.ഏബ്രഹാം കരിക്കം ഉദ്ഘാടനം ചെയ്തു.പാർശ്വവൽക്കരിക്കപ്പെട്ട സമസൃഷ്ടങ്ങളുടെ ഉന്നമനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കെ.
സി.മാത്യു സാമൂഹ്യ സേവനരംഗത്ത് ഉത്തമ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് ചെയർപേഴ്സൺ പി.ആർ.മറിയാമ്മ അധ്യക്ഷത വഹിച്ചു.സിസിഎച്ച്ആർ ഡയറക്ടർ കെ.ഒ. രാജുക്കുട്ടി വാർഷിക പ്രഭാഷണം നടത്തി. കെ.സി.തോമസ്, ഭാരവാഹികളായ ജേക്കബ് മാത്യു കുരാക്കാരൻ,ബി.എൽ. മോഹൻദാസ്,കൊട്ടാരക്കര വൈഎംസി പ്രസിഡന്റ് ജോർജ് പണിക്കർ, വൈസ്മെൻസ് ക്ലബ്ബ് പ്രസിഡന്റ് മാത്യു വർഗീസ്,മുൻ ജില്ലാ പഞ്ചായത്തംഗം സരോജിനി ബാബു,കെ.ജി.മത്തായി കുട്ടി,സുബിൻ.ഡി.മാത്യു
എന്നിവർ പ്രസംഗിച്ചു.
ഐസിഎസ്ഡി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം റിട്ട. അധ്യാപകൻ ഒ.വർഗീസിന് സമ്മാനിച്ചു.

കെ സി മാത്യു മെമ്മോറിയൽ ട്രസ്റ്റ്,അനുസ്മരണ സമ്മേളനം എന്നിവ വാളകത്ത്
തിരുവല്ല മാർത്തോമ്മാ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ഏബ്രഹാം കരിക്കം ഉദ്ഘാടനം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading