ക്രിസ്ത്യൻ മ്യൂസിഷൻസ് ഫെലോഷിപ്പിൻ്റെ (സി.എം.എഫ്) നേതൃത്വത്തിൽ ദ്വിദിന സംഗമത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി

ചെങ്ങന്നൂർ : മലയാളി ക്രൈസ്തവ സംഗീത മേഖലയിലെ പ്രഥമ ചരിത്ര സംഗമത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി.
ക്രിസ്ത്യൻ മ്യൂസിഷൻസ് ഫെലോഷിപ്പിൻ്റെ (സി. എം. എഫ്) നേതൃത്വത്തിൽ ദ്വിദിന സംഗമം ഓഗസ്റ്റ് 6, 7 ദിവസങ്ങളിൽ എസ്സ്.ബി.എസ്സ് ക്യാമ്പ് സെന്റർ, ചെങ്ങന്നൂരിൽ വെച്ചാണ് നടക്കുന്നത്
പാറശ്ശാല മുതൽ കാസർഗോഡ് വരെയുള്ള എല്ലാ റീജിയണുകളിലുമുള്ള 200 ൽ അധികം സംഗീതപ്രവർത്തകർ പങ്കെടുക്കും. ആഗസ്റ്റ് 6 രാവിലെ 10.00 ന്‌ ആരംഭിക്കുന്ന സംഗമം ഓഗസ്റ്റ് 7 ന് ഉച്ചയ്ക്ക് 2.00 മണിയോടുകൂടി സമാപിക്കും. പരസ്പരം പരിചയപ്പെടുവാനും അനുഭവങ്ങൾ പങ്കിടുവാനുമുള്ള അവസരങ്ങൾ ഉണ്ടാകും
പങ്കെടുക്കുന്ന എല്ലാ റീജിയണൽ മെമ്പേഴ്സും റീജിയണുകളായും ഗ്രൂപ്പുകളായും പ്രോഗ്രാമുകൾ അവതരിപ്പിക്കും.

വിവിധ വിഷയങ്ങളെ അധികരിച്ച് ഇവ. ജോയി ജോൺ (ബാംഗ്ലൂർ), ബ്രദർ. ബിനു ജോൺ (വോക്കൽ ട്രെയിനർ))
ഇവ.ചെറി ജോർജ്ജ് ചെറിയാൻ (മിഷൻസ് ഇന്ത്യ) വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും.
40 വർഷമോ അതിൽ അധികമോ ‘സംഗീതരംഗത്ത് സംഭാവനകൾ നൽകിയ അംഗങ്ങളെ ആദരിക്കും.
ക്രിസ്ത്യൻ മ്യൂസിഷൻസ് ഫെലോഷിപ്പിൻ്റെ അംഗങ്ങളായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം.

സാംസൺ കോട്ടൂർ (പ്രസിഡന്റ്), ജോസ് ഹോളീ ബീറ്റ്സ് (സെക്രട്ടറി), ഇമ്മാനുവേൽ ഹെൻട്രി (ട്രഷറർ), ബിനോയ്‌ ചാക്കോ (പി. ആർ. ഓ.), ബിനു ചാരുത (മീഡിയ), സുനിൽ സോളമൻ (പ്രോഗ്രാം കോർഡിനേറ്റർ) പ്രതീഷ് വി.ജെ (വെൽഫെയർ കോർഡിനേറ്റർ) അഡ്വസൈറി ബോർഡ് അംഗങ്ങളായ നിർമ്മലാ പീറ്റർ, കുട്ടിയച്ചൻ, വിൽസൺ ചേന്ദനാട്ടിൽ, ടോണി ചൊവ്വൂക്കാരൻ, .എന്നിവർ സംഗമത്തിന് നേതൃത്വം നൽകും.
ഇത്രയും സംഗീതജ്ജരെ ഒരുമിച്ച് കൂട്ടിയുള്ള മലയാളി ക്രൈസ്തവ സംഗീത ലോകത്തെ പ്രഥമ ചരിത്ര സംഗമമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading