സ്നേഹത്തണലൊരുക്കാൻ വൈഎംസിഎ : ഷാർജാ -കരിക്കം വൈഎംസിഎ സ്നേഹഭവന് തറക്കല്ലിട്ടു

കൊട്ടാരക്കര:
ഷാർജാ വൈഎംസിഎ 20-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി കരിക്കം വൈഎംസിഎയുമായി സഹകരിച്ച് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിൻ്റെ ശില സ്ഥാപനം നടന്നു. മണലാരണ്യത്തിലെ അദ്ധ്വാനത്തിന്റെ ഒരു ഭാഗം സമ സൃഷ്ടിയായ സഹോദരനു സ്നേഹ തണലൊരുക്കാൻ മാറ്റി വച്ചപ്പോൾ അത് ഒരു നിർധന കുടുംബത്തിന് അടച്ചുറപ്പുള്ള ഭവനം എന്ന സ്വപ്നത്തിന് സാക്ഷാൽക്കാരമാകുന്നു. ചോർന്നൊലിക്കുന്ന കൂരയ്ക്കുള്ളിൽ 16 വർഷമായി കിടപ്പു രോഗിയായ ആണ്ടു പൊയ്ക നിവാസി ജോയിക്കും ഭാര്യകുഞ്ഞൂഞ്ഞമ്മയ്ക്കും ഭവന നിർമ്മാണം ആശ്വാസമായി.

വറ്റാത്ത സ്നേഹത്തിന്റെ തെളിനീരുറവയാണ് മനുഷ്യ മനസിൽവേണ്ടതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മേലില ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷിജോമോൻ പറഞ്ഞു. കരിക്കം വൈഎംസിഎ പ്രസിഡൻ്റ് കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു.
എസ്ഡിഎ ചർച്ച്
പാസ്റ്റർ ജോയിമോൻ മത്തായി,യുആർഐ കോഡിനേറ്റർ ഡോ.ഏബ്രഹാം കരിക്കം ,മാസ്റ്റേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ബിനു മാത്യു,
കൺവീനർ മാത്യു വർഗീസ്,ഷാർജാ വൈഎംസിഎ പ്രതിനിധി ബെന്നി മാത്യു,പാസ്റ്റർ അരവിന്ദൻ,
സെക്രട്ടറി എം. തോമസ്,
തോമസ് ജോർജ്,മാത്യു സാം,വി.വർഗീസ്,പിഎംജി കുരാക്കാരൻ, ബാബു ഉമ്മൻ, കെ.കെ.ബാബു എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading