ശാരോൻ സൺഡേസ്കൂൾ ബിരുദദാന ശുശ്രൂഷ നടന്നു

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ്റെ ബിരുദദാന ശുശ്രൂഷ ഇന്ന് (ജൂലൈ 16) രാവിലെ 9.30 മുതൽ 1.00 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. പാസ്റ്റർ ഏബ്രഹാം മന്ദമരുതി അധ്യക്ഷത വഹിച്ചു. ഇവാ.എബി ബേബി സങ്കീർത്തനം വായനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ സാംകുട്ടി ജോൺ പ്രാർഥന നയിച്ചു. റവ.ജോൺ തോമസ്, പാസ്റ്റർ ഏബ്രഹാം ജോസഫ്, റവ.ബോബി എസ്.മാത്യു എന്നിവർ സന്ദേശം നൽകി. ബ്രദർ കെ.തങ്കച്ചൻ, ബ്രദർ റോഷി തോമസ് എന്നിവർ സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി. പാസ്റ്റർ ജേക്കബ് ജോർജ് കെ. അനുഗ്രഹ പ്രാർഥന നടത്തി.

പാസ്റ്റർമാരായ ഫിന്നി ജേക്കബ്, ജോൺസൻ കെ.ശമുവേൽ, ജേക്കബ് ജോർജ്, മാത്യു വർഗീസ്, ബ്രദർ റ്റി.ഒ.പൊടിക്കുഞ്ഞ്, ബ്രദർ രാജൻ ഈശോ, ബ്രദർ റ്റി.തങ്കച്ചൻ എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ പി.ഏ.ചാക്കോച്ചൻ സ്വാഗതവും പാസ്റ്റർ സനു ജോസഫ് നന്ദിയും പറഞ്ഞു. ശിലോഹോം മെലഡീസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ശാരോൻ ഫെലോഷിപ്പിലെ സൺഡേസ്കൂളിൽ പന്ത്രണ്ടു ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കിയ വരാണ് ബിരുദം സ്വീകരിച്ചത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading