അശരണർക്ക് അത്താഴം ഒരുക്കി പെരുമ്പെട്ടി മാർത്തോമ്മ യുവജന സഖ്യം

പെരുമ്പെട്ടി: പെരുമ്പെട്ടി സെൻ്റർ മാർത്തോമ്മ യുവജന സഖ്യത്തിൻ്റെ നേതൃത്വത്തിൽ റാന്നി നിലയ്ക്കൽ ഭദ്രാസനത്തിലെ മൈലപ്ര പ്രതീക്ഷ ഭവനിൽ വെച്ചു സെൻ്ററിലെ വിവിധ ശാഖകളിൽ നിന്നുമുള്ള ചുമതലക്കാരുടെ സമ്മേളനം ക്രമീകരിച്ചു. തദവസരത്തിൽ സ്ഥാപനത്തിലെ അശരണരായ മാതാപിതാക്കൾക്കായി യുവജനങ്ങൾ അത്താഴം തയ്യാറാക്കി. ചപ്പാത്തിയും ചിക്കൻ കറിയും തയ്യാറാക്കുകയും അവരോടൊപ്പം കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്തു. ക്ലാസ്സുകൾക്കും ചപ്പാത്തി കൂട്ടായ്മയ്ക്കും യുവജന സഖ്യം സെൻ്റർ പ്രസിഡൻ്റ് റവ ഷാനു വി എബ്രഹാം, റവ. ബെന്നി ജോൺ എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading