ശാരോൻ സൺഡേ സ്കൂൾ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയവരുടെ ബിരുദദാനം നാളെ
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ സൺഡേ സ്കൂളിൽ പന്ത്രണ്ടു ക്ലാസുകൾ വിജയകരമായി പൂർത്തീകരിച്ച വിദ്യാർഥികളുടെ ബിരുദദാന ശുശ്രൂഷ നാളെ ജൂലൈ 16 രാവിലെ 9.30 മുതൽ 1 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും. സഭാ അന്തർദേശീയ പ്രസിഡന്റ് റവ.ജോൺ തോമസ്, ദേശീയ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, റവ.ബോബി എസ്.മാത്യു എന്നിവർ സന്ദേശം നൽകും. ശിലോഹോം വോയ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പ്രീ സ്കൂൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പൂർത്തിയാക്കിയ 103 വിദ്യാർഥികളാണ് ഗ്രാഡുവേഷന് അർഹത നേടിയത്.


- Advertisement -

Comments are closed.