ചർച്ച് ഓഫ് ഗോഡ് ഗൾഫ് മിഡിൽ ഈസ്റ്റ് റീജിയണിൻ്റെ റീജിയണൽ സൂപ്രണ്ടായി ഡോ. സുശീൽ മാത്യു നിയമിതനായി.

ഇൻഡ്യാന: ഗൾഫ് രാജ്യങ്ങളിലെ മിഡിൽ ഈസ്റ്റ് റീജിയണിൻ്റെ റീജിയണൽ സൂപ്രണ്ടായി ഡോ. സുശീൽ മാത്യു നിയമിതനായി. ജൂലൈ 12 ന് ഇൻഡ്യാനപൊളിസിൽ നടന്ന ചർച്ച് ഓഫ് ഗോഡിൻ്റെ 79-ാമത് അന്താരാഷ്ട്ര പൊതു അസംബ്ലിയിലാണ് പ്രഖ്യപനം ഉണ്ടായത്. 2014 മുതൽ 2024 വരെ ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷനുകളുടെ കുവൈറ്റ്, തുർക്കി, അർമേനിയ എന്നി രാജ്യങ്ങളുടെ നാഷണൽ ഓവർസിയറായി പ്രവർത്തിക്കുകയായിരുന്നു ഡോ. സുശീൽ മാത്യു. അൺറിച്ച്ഡ് പീപ്പിൾസ് ഗ്രൂപ്പിൻ്റെ (UPG) മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക റീജിണൽ കോഡിനേറ്റർ കൂടിയാണ് ഡോ. സുശീൽ മാത്യു.
മികച്ച മോട്ടിവേഷൻ സ്‌പിക്കർ, കോൺഫ്രൻസ് പ്രഭാഷകൻ, വേദാധ്യാപകൻ, മിഷൻ ലീഡർ, എജ്യക്കേറ്റർ, അഡ്‌മിനിസ്ട്രേറ്റർ, കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് സെമിനാരി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രശസ്‌തനാണ്. ടെന്നസി, ക്ലീവ് ലാൻഡ്, ലി യൂണിവേഴ്‌സിറ്റി, ഒക്കലഹോമ, ടുൽസ, ബറൽ റോബർട്ട്സ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ബിസിനസ് മാനേജ്‌മെൻ്റ് അഡ്‌ജൻ്റ് പ്രൊഫസ്സർ ആണ്, ബിസിനസ് മാനേജ്‌മെന്റ് വിദഗ്‌ധനായ ഡോ. സുശീൽ മാത്യു. ഇന്ത്യൻ ആർമിയിൽ മദ്രാസ് റജിമെൻ്റ് മേജർ റാത്. ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ചെന്നൈയിൽ ജനിച്ചു വളർന്ന ഡോ.സുശീൽ മാത്യു തിരുവല്ല-നിരണം സ്വദേശിയാണ്. ഇപ്പോൾ കുടുംബമായി ഡാളസ്സിൽ താമസിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading