ഇടയ്ക്കാട്ടിൽ സെമിനാർ സ്കൂൾകിറ്റ് വിതരണം അനുമോദനം സ്കോളർഷിപ്പ് വിതരണം നടത്തി

ഇടയ്ക്കാട്: ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ്‌ സഭയിൽ ഏകദിനസെമിനാറും നാനൂറ് വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണവും നടത്തി. ഇടയ്ക്കാട് നിന്നും എസ്.എസ്.എൽ.സി ,പ്ലസ് ടൂ പാസായ കുട്ടികളെ മെമൻ്റോ നല്കി അനുമോദിച്ചു. ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന ഇരുപത് കുട്ടികൾക്ക് പ്രത്യേക സ്കോളർഷിപ്പും വിതരണം ചെയ്തു.

കേരളാ സ്റ്റേറ്റ് ഓഡിറ്റ് വിഭാഗത്തിൻ്റെ സീനിയർ ഡപ്യൂട്ടി ഡയറക്ടറും പത്തനംതിട്ട ജില്ലാ തലവനുമായ വിനോദ് ശ്രീധർ സമ്മേളനവും വിതരണവും ഉദ്ഘാടനം ചെയ്തു. പ്രഭാഷകനും യുണീക് മീഡിയ ചീഫുമായ ഷാജൻ ജോൺ ഇടയ്ക്കാട് ക്ലാസ് നയിച്ചു. ടി.മത്തായിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.ഷാബു ജോൺ ആമുഖ പ്രഭാഷണം നടത്തി. ജോൺ ജേക്കബ് കുന്നിക്കോട് ഷാഡോ ഓഫ് ട്രൂത്ത് എന്ന പേരിൽ ബോധവത്കരണ മാജിക് ഷോ അവതരിപ്പിച്ചു. ബേബി ഡാനിയേൽ, ഡേവിഡ് ചെറിയാൻ, ഫെബിൻ സണ്ണി, പി.കെ.അലക്സ് എന്നിവർ പ്രസംഗിച്ചു. സ്റ്റാൻലി അലക്സ് സ്വാഗതവും ജോൺസൻ ബന്നി നന്ദിയും പറഞ്ഞു. രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടി വൈകിട്ട് നാലിന് സമാപിച്ചു.

ജയിംസ് പി ഇടയ്ക്കാട്, വൈ. കൊച്ചുണ്ണൂണ്ണി , സജിയോഹന്നാൻ, സാബു യോഹന്നാൻ (യു.എസ്.എ) എന്നിവരാണ് സ്കൂൾ കിറ്റും അവർഡും സ്കോളർഷിപ്പും സ്പോൺസർ ചെയ്തത്. ജയിംസ് പി ഇടയ്ക്കാട്,ജോസ് സാമുവേൽ,ജയിംസ് ഡാനിയേൽ തുടങ്ങിയവർ നേതൃത്വം നല്കി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading