റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ ഇന്ന് സമാപിക്കും
തിരുവല്ല: യേശുക്രിസ്തുവിന്റെ നാമത്തെ മഹിമപ്പെടുത്തുന്നതാണ് യഥാർഥ ക്രൈസ്തവ ശുശ്രൂഷയെന്ന് തിരുവനന്തപുരം സെന്റർ പാസ്റ്റർ ജേക്കബ് പോൾ.
ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷന്റെ മൂന്നാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യപാപത്തിന് വേണ്ടി ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ അടിസ്ഥാന ഭാവം ഓരോ ശുശ്രൂഷകനും പ്രകടമാക്കണമെന്നും പാസ്റ്റർ ജേക്കബ് പോൾ പറഞ്ഞു.
അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പോൾ രാജിന്റെ പ്രാർഥനയോടെ ആരംഭിച്ച കൺവൻഷനിൽ ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി തോമസ് പ്രാർഥനകൾക്ക് നേതൃത്വം നൽകി.
ഇന്ന് രാവിലെ 9 ന് തിരുവല്ല സെന്ററിലെ 33 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.


- Advertisement -

Comments are closed.