മലയാളത്തെ, ഗുണ്ടർട്ടിനെ സ്നേഹിച്ച ആൽബ്രെഷ്റ്റ് ഫ്രെൻസ് ഇനി ഓർമ


ബർലിൻ: മലയാള ഭാഷയ്ക്ക് ഡോ. ഹെർമൻ ഗുണ്ടർട്ട് നൽകിയ സേവനങ്ങൾ ലോകശ്രദ്ധയിലെത്തിച്ച ആൽബ്രെഷ്റ്റ് ജർമനിയിലെ സ്റ്റുട്ഗാർട്ടിൽ അന്തരിച്ചു. ഗുണ്ടർട്ടിന്റെ കയ്യെഴുത്തു പ്രതികൾ തലശ്ശേരി യിൽ നിന്ന് കണ്ടെടുത്ത് ജർമനിയിൽ പ്രസിദ്ധീകരിച്ച ഫ്രൻസ് കേരളത്തെയും മലയാളത്തെയും ഏറെ സ്നേഹിച്ച പണ്ഡിതനാണ്. 1983- 98 ൽ ജർമനിയിലും കേരളത്തിലുമായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഗു ണ്ടർട്ടിന്റെ ഡയറി, തലശ്ശേരി രേഖ, എന്നിവ ജർമൻ, ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ പുറത്തിറക്കാൻ കഴിഞ്ഞത്

News Middle Advt Banner

ഹെർമൻ ഗുണ്ടർട്ടിനോടുള്ള താൽപര്യമാണ് ഫെൻസിനെ മലയാളവുമായി അടുപ്പിച്ചത്. സ്വന്തം
നാട്ടുകാരനായ ഒരാൾ മറ്റൊരു നാ ട്ടിലെ ഭാഷയ്ക്കു ചെയ്‌ത സേവ നം ഫ്രൻസിനെ അദ്ഭുതപ്പെടുത്തി.
ഇന്ത്യയിലേക്ക് വരണമെന്ന മോഹം നടപ്പാക്കാൻ മധുര കാമ രാജ് സർവകലാശാലയിലെ ജർമൻ അധ്യാപകനായി 21-ാം വയ സ്സിൽ എത്തി. 1974-77 ൽ അവി ടെ ജോലി ചെയ്യവെ ഗുണ്ടർട്ടിൻ്റെ രചനകൾ ശേഖരിക്കാൻ തുടങ്ങി. ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ച ഗെറ്റ്റൗഡ്, ഗുണ്ടർട്ടിൻ്റെ അഞ്ചാം തലമുറയിൽപ്പെട്ടയാളായി എന്നതു യാദൃച്ഛികമായി. ദക്ഷിണ ജർമനിയിൽ 1993 ൽ ഗു ണ്ടർട്ട് ഫൗണ്ടേഷൻ സ്ഥാപിച്ചു ഫ്രൻസ് 2001 വരെ അതിന്റെ അധ്യക്ഷനായിരുന്നു. ട്യൂബിങ് യൂണിവേഴിസിറ്റിയിലെ ലൈബ്രറി ഫോർ മലയാളം മാനുസ്ക്രിപ്റ്റ് സീരീസ് ആണ് ഗ്രന്ഥങ്ങൾ പ്രസി ദ്ധീകരിച്ചത്. ഭാഷാ പണ്ഡിതനായ ഡോ. സ്കറിയ സക്കറിയയയാണ്

പുസ്‌തക രചനകൾക്ക് സഹായ വും മാർഗനിർദേശവും നൽകിയത്. ഡോ. സ്കറിയ സക്കറിയയുമായി ചേർന്ന് ജൂതഗാനങ്ങളുടെ മലയാള പരിഭാഷ കണ്ടെത്തി.

ഗുണ്ടർട്ടിന്റെ 200-ാം ജന്മദിനാ ഘോഷം 2014 ൽ നടത്തിയതും ഫെൻസിന്റെ നേതൃത്വത്തിലാ ണ്. കേരളത്തിലെ പ്രൊട്ടസ്‌റ്റന്റ് സഭയുടെ ആദ്യകാലങ്ങളെപ്പറ്റി കുടകിൽ ഗവേഷണം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരകേരളത്തിലെ ചുവർചിത്രങ്ങളെപ്പറ്റി കെ.കെ.മാരാരുടെ സഹായത്തോ ടെ പഠനം നടത്തി. 2006 ൽ രബീ ന്ദ്രനാഥ ടഗോർ സാംസ്‌കാരിക പുരസ്കാരം ലഭിച്ചു.

മലയാള ഭാഷയിലുണ്ടായ ശാസ്ത്രീയമായ ആദ്യത്തെ ശബ്ദ കോശം ഡോ.ഹെർമൻ ഗുണ്ടർട്ടി ന്റെ മലയാളം ഇംഗ്ലിഷ് നിഘണ്ടു ആണ് (1872), മംഗളൂരുവിലെ ബാസിൽ മിഷൻ പ്രസിലാണ് നിഘണ്ടു അച്ചടിച്ചത്. മിഷനറി പ്രവർ ത്തനത്തിന്റെ ഭാഗമായി 1836 ണ് ഗുണ്ടർട്ട് ചെന്നൈയിലെത്തി യത്. ഗുണ്ടർട്ടിന്റെ ഏറ്റവും വലിയ സംഭാവനയായി പരിഗണിക്കപ്പെടുന്നതു നിഘണ്ടുവാണ്.

ബൈബിൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഹെർമ്മൻ ഗുണ്ടർട്ടിൻ്റെ സംഭാവനങ്ങൾ ക്രൈസ്തവ സമൂഹത്തിനും മലയാള സാഹിത്യത്തിനും ഒരിക്കലും മറക്കാനാവാത്തതാണ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading