ആരോഗ്യ ബോധവൽക്കരണ സെമിനാർ

കോട്ടയം: സഹോദരി സമാജം കോട്ടയം നോർത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ നാളെ നവംബർ 14 ന് ഐപിസി ഇമ്മാനുവൽ മണർകാട് ചർച്ചിൽ വച്ച് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ നടത്തപ്പെടും. കോവിഡ് അനന്തര കാലഘട്ടം വിവിധ രോഗങ്ങൾ വർധിക്കുന്ന കാലഘട്ടം കൂടിയാണ്. ആത്മീയ സന്ദേശത്തിനോടൊപ്പം ആരോഗ്യ ബോധവൽക്കരണ സെമിനാറും കൂടിയാണ് ഈ യോഗത്തിലൂടെ ലക്ഷ്യമാക്കുന്നത്.

തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ സുമ ആൻ ക്ലാസുകൾ നയിക്കും. സഹോദരി സമാജം പ്രവർത്തകർ മീറ്റിങ്ങിന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading