ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 27 മുതൽ ഡിസംബർ 3 വരെ: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 27 തിങ്കൾ മുതൽ ഡിസംബർ 3 ഞായർ വരെ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. “ഉണർന്നെഴുന്നേല്ക്കുക, ശക്തിപ്പെടുക” (വെളിപ്പാട് 3:2) എന്നതാണ് കൺവൻഷൻ തീം. സഭാ അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ് ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ്ബ്, പാസ്റ്റർ ജോസ് ജോസഫ് , പാസ്റ്റർ രഞ്ജിത് ഫിന്നി( USA), ഡോ. മാത്യു വർഗീസ് (USA), പാസ്റ്റർ സാം തോമസ് (ദോഹ), പാസ്റ്റർ ഡാനിയേൽ വില്യംസ് (അബുദാബി), പാസ്റ്റർ ഇ ബി സാബു (സൗദി അറേബ്യ), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ സാം റ്റി മുഖത്തല, പാസ്റ്റർ വർഗീസ് ജോഷ്വാ തുടങ്ങിയവർ പ്രസംഗിക്കും. ദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ, പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ സമ്മേളനങ്ങൾ, ധ്യാന യോഗങ്ങൾ, ബൈബിൾ സ്റ്റഡി, സി.ഇ.എം, സൺഡേ സ്കൂൾ, വനിതാ സമാജം സമ്മേളനങ്ങൾ, റൈറ്റേഴ്സ് ഫോറം സമ്മേളനം, സ്നാന ശുശ്രൂഷ, സംയുക്ത സഭായോഗം എന്നിവ നടക്കും.

ഞായറാഴ്ച സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. കൺവൻഷൻ്റെ അനുഗ്രഹകരമായ നടത്തിപ്പിൻ്റെ ക്രമീകരണങ്ങൾക്കായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
പാസ്റ്റർമാരായ എബ്രഹാം ജോസഫ്, ജോൺസൺ കെ. ശമുവേൽ,ഫിന്നി ജേക്കബ്, ജേക്കബ് ജോർജ് കെ., വി.ജെ. തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading