ഐപിസി അയർലൻഡ് റീജിയന്റെ ആദ്യ വാർഷിക കൺവെൻഷന് അനുഗ്രഹീത സമാപ്തി

ഡബ്ലിൻ: ഐപിസി അയർലൻഡ് റീജിയന്റെ ആദ്യ വാർഷിക കൺവെൻഷന് അനുഗ്രഹീത സമാപ്തി. ശനിയാഴ്ച രാവിലെ റീജിയൻ ജോയിൻ സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന പൊതു മീറ്റിങ്ങിൽ റീജൻ പ്രസിഡണ്ട് പാസ്റ്റർ സി റ്റി എബ്രഹാം വാർഷിക കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ചു.

ഉച്ചയ്ക്കുശേഷം 2 മുതൽ 5 വരെ നടന്ന പി വൈ പി എ – സൺഡേ സ്കൂൾ – സോദരി സമാജം മീറ്റിങ്ങുകളിൽ സിസ്റ്റർ പെർസിസ് ഫിലിപ്പ്, പാസ്റ്റർ നിതിൻ കെ തോമസ് എന്നിവർ മുഖ്യ സന്ദേശം നൽകി.വൈകിട്ട് നടന്ന പൊതു മീറ്റിങ്ങിൽ പാസ്റ്റർ ജിജിയും വർഗീസ് അധ്യക്ഷത വഹിച്ചു.
ഞായറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രൂഷ നടന്നു.

റീജിയൻ സെക്രട്ടറി പാസ്റ്റർ സാനു ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. പൊതു മീറ്റിങ്ങുകളിലും സംയുക്ത സഭാ ആരാധനയിലും ഐപിസി ജനറൽ പ്രസിഡണ്ട് റവ. ഡോക്ടർ റ്റി വത്സൻ എബ്രഹാം, പാസ്റ്റർ കെ ജെ തോമസ് കുമളി എന്നിവർ മുഖ്യസന്ദേശം നൽകി. റീജിയൻ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading