ബൈബിൾ ക്ലാസ് ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡിൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന
വേദപഠന ക്ലാസുകൾ ആരംഭിക്കുന്നു. പ്രഭാഷകനും വേദാധ്യാപകനും അപ്പോളജിസ്‌റ്റുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഓഗസ്റ്റ് 28 തിങ്കളാഴ്ച മുതൽ സെപ്തംബർ 2 ശനിയാഴ്ച വരെ വൈകുന്നേരം 7 മുതൽ 9 വരെയാണ് ബൈബിൾ സ്റ്റഡി ക്ലാസുകൾ. പുതിയ നിയമത്തിലെ എബ്രായ ലേഖനത്തെ ആധാരമാക്കിയാണ് ക്ലാസുകൾ.
ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡിൽ വച്ച് നടക്കുന്ന (7705, SOUTH LOOP EAST FWY) HOUSTON TX 77012) ബൈബിൾ സ്റ്റഡി ക്ലാസ്സുകൾക്ക് പാസ്റ്റർ മാത്യു.കെ. ഫിലിപ്പ്, നിജിൻ തോമസ് (സെക്രട്ടറി)
ജോർജ് തോമസ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading